കോണ്‍ഗ്രസിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന്; ശശി തരൂര്‍ പങ്കെടുക്കും

കോഴിക്കോട്: കെപിസിസി സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. വൈകുന്നേരം മൂന്നരയോടെ ആരംഭിക്കുന്ന റാലി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഉദ്ഘാടനം ചെയ്യുക. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ റാലിയില്‍ സംസാരിക്കും. റാലിയില്‍ ശശി തരൂരും പങ്കെടുക്കുമെന്ന് എംകെ രാഘവന്‍ എംപി അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ സഹോദരിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കേണ്ടതുളളതിനാല്‍ ശശി തരൂര്‍ റാലിയില്‍ ഉണ്ടാകില്ലെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തരൂര്‍ പങ്കെടുക്കാതിരിക്കുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നതിനാല്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പാര്‍ട്ടി നിര്‍ദേശം നല്‍കുകയായിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡിസിസി പുറത്തുവിട്ട കുറിപ്പില്‍ തരൂരിന്റെ പേരുണ്ടായിരുന്നില്ല. നേരത്തെ, മുസ്ലീം ലീഗിന്റെ ഫലസ്തീന്‍ അനുകൂല റാലിയില്‍ ശശി തരൂര്‍ ഹമാസിനെതിരെ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. 

സ്ഥിരം വേദിയില്‍ നിന്ന് 200 മീറ്റര്‍ മാറിയാണ് പുതിയ വേദി സജ്ജീകരിച്ചിരിക്കുന്നത്. റാലിയില്‍ അര ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More