അടുത്ത ജന്മം ബ്രാഹ്‌മണനായി ജനിക്കണമെന്ന് ആഗ്രഹിക്കുന്ന സുരേഷ് ഗോപിയെ ഓര്‍ത്ത് ലജ്ജിക്കുന്നു- സംവിധായകന്‍ കമല്‍

കൊല്ലം: അടുത്ത ജന്മം ബ്രാഹ്‌മണനായി ജനിക്കണമെന്ന് ആഗ്രഹിക്കുന്ന നടന്‍ സുരേഷ് ഗോപിയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് സംവിധായകന്‍ കമല്‍. അടുത്ത ജന്മം ബ്രാഹ്‌മണനായി പുനര്‍ജനിക്കണമെന്ന് ആഗ്രഹിക്കുന്ന അദ്ദേഹത്തിന്റെ സവര്‍ണ ബോധം സ്വന്തം മാതാപിതാക്കളെപ്പോലും തളളിപ്പറയുന്നതാണെന്ന് സുരേഷ് ഗോപി മറന്നുപോയെന്നും സംഘപരിവാറിലേക്ക് ഇറങ്ങിക്കഴിഞ്ഞാലുളള പ്രശ്‌നമാണിതെന്നും കമല്‍ പറഞ്ഞു. കൊല്ലത്ത് എന്‍ജിഒ യൂണിയന്‍ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'എന്റെ സഹപ്രവര്‍ത്തകനുണ്ട്, കൊല്ലംകാരനായ വലിയ നടന്‍ പറഞ്ഞതെന്താണ്? അടുത്ത ജന്മത്തില്‍ എനിക്ക് ബ്രാഹ്‌മണനായി ജനിക്കണം എന്നാണ്. ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണം എന്ന് പറഞ്ഞ മനുഷ്യനെപ്പോലെ തന്നെ അശ്ലീലമായി, ലജ്ജിക്കേണ്ട തരത്തിലേക്ക് എന്റെ സുഹൃത്ത് മാറിയതില്‍ എനിക്ക് ലജ്ജയുണ്ട്. അടുത്ത ജന്മത്തില്‍ ബ്രാഹ്‌മണനായി ജനിക്കണം എന്ന് പറയുമ്പോള്‍ അദ്ദേഹത്തെ നയിക്കുന്നത് സവര്‍ണബോധമാണ്. അങ്ങനെ പറയുന്നതു വഴി സ്വന്തം മാതാവിനെയും പിതാവിനെയും തളളിപ്പറയുകയാണ് എന്നുപോലും മറന്നുപോകുന്നു. അപരമത വിദ്വേഷവും അപരജാതി വിദ്വേഷവും എത്രത്തോളമെത്തി എന്നതിന്റെ തെളിവാണത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതാണ് സംഘപരിവാറിന്റെ പ്രശ്‌നം. അതിലേക്ക് ഇറങ്ങിക്കഴിഞ്ഞാല്‍ ഭീമന്‍ രഘുവിനെപ്പോലെ എഴുന്നേറ്റ് നില്‍ക്കും ഭക്തി കാണിക്കും. പിണറായി വിജയന്റെ മുന്നില്‍ എഴുന്നേറ്റ് നില്‍ക്കുന്നത് ബഹുമാനമല്ല അശ്ലീലമാണെന്ന് ഭീമന്‍ രഘുവിന് മനസിലായിട്ടില്ല. കാരണം അദ്ദേഹം കുറേക്കാലം മറ്റേ പാളയത്തിലായിരുന്നു. ഭീമന്‍ രഘുവിന്റെ നില്‍പ്പ് കാണുമ്പോള്‍ സിനിമാക്കാരെന്ന നിലയ്ക്ക് നമ്മളൊക്കെ ലജ്ജിക്കുകയാണ്. ഇവര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം ഏത് രീതിയിലാണ് കിട്ടുന്നതെന്ന് ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുകയാണ്. ഇതല്ല നമ്മുടെ ഇന്ത്യയെന്ന് പുതിയ കാലഘട്ടം മനസിലാക്കണം. നമ്മള്‍ സ്വപ്‌നം കണ്ടിരുന്ന ഒരിന്ത്യയുണ്ട്. ഗാന്ധിജിയും അംബേദ്കറും നെഹ്‌റുവുമൊക്കെ പുതിയ തലമുറയുടെ കൈകളിലേല്‍പ്പിച്ചൊരു ഇന്ത്യയുണ്ട്. അത് കാത്തുസൂക്ഷിക്കേണ്ട വലിയ ഉത്തരവാദിത്തം നമുക്കുണ്ട്'- എന്നാണ് കമല്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More