'മനുഷ്യരുടെ ചോരയ്ക്ക് ഒരേ നിറമാണ്'; ലോകകപ്പ് ഫൈനലിനിടെയുണ്ടായ ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തെക്കുറിച്ച് കെടി ജലീല്‍

മലപ്പുറം: ഇന്ത്യാ-ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനലിനിടെ ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് മൈതാനത്തിലിറങ്ങിയ ഓസ്‌ട്രേലിയന്‍ യുവാവിനെ പ്രശംസിച്ച് സിപിഎം നേതാവ് കെടി ജലീല്‍. ജോണ്‍ സാമുവല്‍ എന്ന ഓസ്‌ട്രേലിയക്കാരന്‍ കളി കാര്യമാക്കിയ നിമിഷമായിരുന്നു അതെന്ന് കെ ടി ജലീല്‍ പറഞ്ഞു. മനുഷ്യരുടെ ചോരയ്ക്ക് ഒരേ നിറമാണെന്ന ബോധ്യപ്പെടുത്തലും അവരുടെ നിലവിളികള്‍ക്ക് ഒരേ അര്‍ത്ഥമാണെന്ന പ്രഖ്യാപനവുമായിരുന്നു അതെന്ന് ജലീല്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'ജോണ്‍ സാമുവല്‍ എന്ന ഓസ്‌ട്രേലിയന്‍ ചെറുപ്പക്കാരന്‍ കളി കാര്യമാക്കിയ നിമിഷം. മതാതീതവും രാജ്യാതീതവുമായ ഐക്യദാര്‍ഢ്യം. മനുഷ്യരുടെ ചോരയ്ക്ക് ഒരേ നിറമാണെന്ന ബോധ്യപ്പെടുത്തല്‍. അവരുടെ കണ്ണുനീര്‍ തുളളികള്‍ക്ക് ഒരേ വികാരമാണെന്ന ഓര്‍മ്മപ്പെടുത്തല്‍. മനുഷ്യരുടെ നിലവിളികള്‍ക്ക് ഒരേ അര്‍ത്ഥമാണെന്ന പ്രഖ്യാപനം. കൊടുംവംശഹത്യകള്‍ക്കെതിരായ 'ന്യൂജെന്‍' വികാര പ്രകടനം'- കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫലസ്തീന്‍ പതാകയുടെ നിറത്തിലുളള മാസ്‌കും ഫലസ്തീനെ സ്വതന്ത്ര്യമാക്കുക, യുദ്ധം അവസാനിപ്പിക്കുക എന്നെഴുതിയ ടീഷര്‍ട്ടും ധരിച്ചാണ് യുവാവ് കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് ഫൈനല്‍ മൈതാനത്തേക്കിറങ്ങിയത്. 14-ാം ഓവറില്‍ ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ യുവാവ് ക്രീസിലുണ്ടായിരുന്ന വിരാട് കോഹ്ലിയെ കെട്ടിപ്പിടിച്ചു. ഉടന്‍ തന്നെ സുരക്ഷാ ജീവനക്കാരെത്തി ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More