ഇന്ത്യ ജയിക്കുമെന്ന് ബിജെപിയുടെ ട്വീറ്റ്, അത് സത്യമാണെന്ന് കോണ്‍ഗ്രസ്

ഡൽഹി: ലോകകപ്പ് ഫൈനലിൽ ടീം ഇന്ത്യക്ക് ആശംസ നേർന്നുളള ബിജെപിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് കോൺഗ്രസ്. 'കമോണ്‍ ഇന്ത്യ! ഞങ്ങള്‍ നിങ്ങളെ വിശ്വസിക്കുന്നു'- എന്നായിരുന്നു ബിജെപിയുടെ ട്വീറ്റ്.  ഈ ട്വീറ്റാണ് കോൺഗ്രസ് ഔദ്യോഗിക പേജിൽ റീട്വീറ്റ് ചെയ്തത്. ബിജെപിയുടെ ട്വീറ്റ് കോൺഗ്രസ് റീട്വീറ്റ് ചെയ്തത് ആദ്യം ഒരു അമ്പരപ്പോടെ കണ്ടെങ്കിലും 'അത് സത്യം തന്നെ! ഇന്ത്യ ജയിക്കും' എന്ന കുറിപ്പ് കൂടി കണ്ടതോടെയാണ് എല്ലാവർക്കും അർത്ഥം മനസ്സിലായത്. 

പ്രതിപക്ഷ സഖ്യകക്ഷിയായ ഇന്ത്യാ മുന്നണി ജയിക്കുമെന്ന സന്ദേശമാണ് കോൺഗ്രസ് നൽകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉള്‍പ്പെടെ വിലയിരുത്തുന്നത്. അടുത്ത വർഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ സഖ്യം ബിജെപിയെ തോൽപ്പിച്ച് അധികാരത്തിലെത്തുമെന്നും ക്രിക്കറ്റ് രാജ്യത്തെ എങ്ങനെ ഒന്നിപ്പിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇതെന്നുമൊക്കെയാണ് സമൂഹമാധ്യമങ്ങളിലുയരുന്ന കമന്റുകൾ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് ഫൈനലില്‍ പാറ്റ് കമിൻസിന്റെ ഓസ്ട്രേലിയൻ പട ഇന്ത്യയോട് 6 വിക്കറ്റിനാണ് വിജയിച്ചത്. ഇന്ത്യ 50 ഓവറിൽ 240 റൺസ് നേടിയപ്പോൾ ഓസ്ട്രേലിയ 43 ഓവരിൽ 4-ന് 241 റൺസ് നേടി. മത്സരത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബോളർ മുഹമ്മദ് ഷമി (24), വിരാട് കോഹ്ലി പ്ലേയർ ഓഫ് ദി ടൂർണമെന്റ് (765 റൺസ്).

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More