പരീക്ഷകള്‍ക്ക് ഹിജാബ് ധരിച്ചെത്തുന്നതിന് വിലക്കില്ല, ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചു- കര്‍ണാടക മന്ത്രി

ബംഗളുരു: സര്‍ക്കാര്‍ ബോര്‍ഡ്, റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഹിജാബ് ധരിച്ചെത്തുന്നതിന് വിലക്കില്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി എം സി സുധാകര്‍. സര്‍ക്കാര്‍ ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും പരീക്ഷകളില്‍ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിച്ചുളള ക്രമക്കേടുകള്‍ തടയുക മാത്രമാണ് ലക്ഷ്യമിട്ടതെന്നും മന്ത്രി പറഞ്ഞു.

'ഹിജാബിനോ ഉദ്യോഗാര്‍ത്ഥികള്‍ ധരിക്കുന്ന പരമ്പരാഗത വസ്ത്രങ്ങള്‍ക്കോ ഒരു നിരോധനവുമില്ല. ഞങ്ങള്‍ ഹിജാബ് ധരിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല. തട്ടിപ്പുനടക്കാതിരിക്കാനാണ് ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയത്. ഹിജാബ് മുഖം മൂടാത്തതിനാല്‍ അത് ധരിക്കാം. ഡ്രസ് കോഡ് ഒക്കെ നേരത്തെ തന്നെയുണ്ട്. ജാഗ്രത വര്‍ധിപ്പിക്കാനാണ് വീണ്ടും നിര്‍ദേശം പുറപ്പെടുവിച്ചത്. അനാവശ്യമായി സ്‌കാര്‍ഫോ തൊപ്പിയോ ധരിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ ഹിജാബിന് ഇത് ബാധകമല്ല'- മന്ത്രി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ക്ക് ഹിജാബ് ധരിക്കാമെന്ന ഉത്തരവ് പിന്‍വലിച്ചെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. കര്‍ണാടക എക്‌സാമിനേഷന്‍ അതോറിറ്റി പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട്. പരീക്ഷകള്‍ക്ക് തല മറയ്ക്കുന്ന എല്ലാ തരം വസ്ത്രങ്ങളും ഒഴിവാക്കണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. നവംബര്‍ 18,19 തിയതികളിലായാണ് സംസ്ഥാനത്തെ വിവിധ ബോര്‍ഡുകളിലെയും കോര്‍പ്പറേഷനുകളിലെയും ഒഴിവുകളിലേക്കായി റിക്രൂട്ട്‌മെന്റ് പരീക്ഷ നടക്കുന്നത്. 

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More