എറണാകുളം ജില്ലയിലെ പ്രവാസികൾ SCMS ഹോസ്റ്റലിൽ; വൈഫൈ അടക്കമുളള മികച്ച സൗകര്യങ്ങളുമായി ജില്ലാ ഭരണകൂടം

നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ എറണാകുളം ജില്ലക്കാരായ  പ്രവാസികളെ കൊച്ചി കളമശ്ശേരി എസ് സിഎംഎസ് കോളേജ് ഹോസ്റ്റലിൽ ക്വാറന്റൈൻ ചെയ്തു. പുലർച്ചെ ഒന്നരയോടെയാണ് ഇവരെ ഹോസ്റ്റലിൽ എത്തിച്ചത്. ആകെ 26 പ്രവാസികളെ ഇവിടെ പാർപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ 17 പേരെ മാത്രമാണ് ഇവിടെ എത്തിച്ചത്. ​ഗർഭിണികളെയും വയോധികരെയും വീട്ടിലേക്ക് പോകാൻ അനുവദിച്ചു. 15 മുതിർന്നവരും 2 കുട്ടികളുമാണ് ക്വാറന്റൈനിലുള്ളത്. ഓരോരുത്തകർക്കും പ്രത്യേകം മുറിയാണ് ഹോസ്റ്റലിൽ ഒരുക്കിയത്. കുടുംബമായി ക്വാറന്റൈനിൽ കഴിയാനുള്ള സൗകര്യവും ഇവിടെയുണ്ട്. നാല് നേരം ഭക്ഷണം എത്തിക്കാനുള്ള ചുമതല സമൂഹ അടുക്കളയാണ് ഏറ്റെടുത്തിരിക്കുന്നത്. രാവിലെ 7.30 മണി, ഉച്ചക്ക് 1 മണി, വൈകീട്ടി4 മണി, രാത്രി 7 മണി എന്നീ സമയങ്ങളിൽ ഇവർക്ക് ഭഷണം എത്തും. ഭക്ഷണ വിതരണത്തിന് 3 പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പത്രങ്ങളും മാസികകളും ഇവർക്ക് മുറികളിൽ വിതരണം ചെയ്യും. വൈഫൈ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ തന്നെ മൊബൈൽ സിം നൽകിയിരുന്നു. ഈ മൊബൈൽ യാതൊരു കാരണവശാലും ഓഫ് ചെയ്യരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോ​ഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യണം. ആരോ​ഗ്യ വിവരങ്ങൾ ആന്വേഷിച്ച് കൃത്യമായ ഇടവേളകളിൽ ആരോ​ഗ്യ പ്രവർത്തകർ പ്രവാസികളെ ബന്ധപ്പെടുന്നുണ്ട്. ഏഴ് ദിവസത്തിന് ശേഷം ഇവരുടെ സ്രവം പിസിആർ ടെസ്റ്റിന് വിധേയമാക്കും. കർശന സുരക്ഷയാണ് ക്വാറന്റൈൻ കേന്ദ്രത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. ആരോ​ഗ്യ പ്രവർത്തകർക്ക് പുറമെ പൊലീസിനും റവന്യു ഉദ്യോ​ഗസ്ഥർക്കും മാത്രമാണ് കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More