മദ്യത്തിന്റെ ഹോം ഡെലിവറി പരി​ഗണിക്കണമെന്ന് സുപ്രീം കോടതി

മദ്യം വീട്ടിൽ എത്തിച്ചു നൽകുന്നതിന്റെ സാധ്യതകൾ സംസ്ഥാനങ്ങൾ പരി​​ശോധിക്കണമെന്ന് സുപ്രീം കോടതി. ലോക്ഡൗൺ കാലത്ത് മദ്യശാലകൾ തുറന്നതിന് എതിരായ ഹർജി പരി​ഗണക്കവെയാണ് മദ്യത്തിന്റെ ഹോം ഡെലിവറി സംബന്ധിച്ച് സുപ്രധാനമായ പരാമർശം സുപ്രീം കോടതിയുടെ ഭാ​ഗത്തുനിന്ന് ഉണ്ടായത്. കൊറോണയുട പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിക്കാൻ ഹോം ഡെലിവറി പരി​ഗണിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. വാക്കാലുള്ള നിർദ്ദേശമാണ് സുപ്രീം കോടതി നൽകിയിരിക്കുന്നത്. ഹർജിയിന്മേൽ ഉത്തരവ് ഇടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

മദ്യ ശാലകൾ തുറക്കുന്നതിനെതിരെ അഭിഭാഷകയായ അഞ്ജിതാ മിശ്രയാണ് സുപ്രീം കോടതിയെ സമീപിച്ചത്. മദ്യത്തിനായി എത്തുന്നവർ സാമൂഹ്യ അകലം പാലിക്കുന്നില്ലെന്നും ഇത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അവർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ മദ്യ വിൽപനശാലകൾ തുറക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും ഇതിനുള്ള നിർദ്ദേശം കേന്ദ്ര സർക്കാറിന് നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. 

Contact the author

Web Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More