നടി വിജയശാന്തി ബിജെപി വിട്ടു; കോണ്‍ഗ്രസിലേക്കെന്ന് റിപ്പോർട്ട്

ഹൈദരാബാദ്: നടിയും മുന്‍ എംപിയുമായ വിജയശാന്തി ബിജെപി വിട്ടു. തെലങ്കാന ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി കിഷന്‍ റെഡ്ഡിക്ക് രാജിക്കത്ത് സമര്‍പ്പിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. അവര്‍ കോണ്‍ഗ്രസിലേക്ക് തിരികെയെത്തുമെന്നാണ് സൂചന. കോണ്‍ഗ്രസ് നേതാക്കള്‍ വിജയശാന്തിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചെന്നും അടുത്ത ദിവസം തെലങ്കാനയില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന റാലിയില്‍ വെച്ച് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ബിജെപിയുടെ പ്രവര്‍ത്തനങ്ങളിലുളള അതൃപ്തിയാണ് നടിയെ രാജി വയ്ക്കാനുളള തീരുമാനത്തിലേക്ക് നയിച്ചത്. 

കുറച്ചുകാലമായി നടി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതും താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതും അതൃപ്തിക്ക് കാരണമായെന്നാണ് റിപ്പോര്‍ട്ട്. 1997 ഡിസംബറിലാണ് വിജയശാന്തി ബിജെപിയില്‍ ചേര്‍ന്നത്. വൈകാതെ തന്നെ ഭാരതീയ മഹിളാ മോര്‍ച്ച സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. തെലങ്കാന സംസ്ഥാനമാക്കണമെന്ന് ആവശ്യപ്പെട്ടുളള ചന്ദ്രശേഖര റാവുവിന്റെ പ്രക്ഷോഭം നടന്ന കാലത്ത് അവര്‍ തെലങ്കാന രാഷ്ട്ര സമിതി (നിലവില്‍ ബിആര്‍എസ്)യില്‍ ചേര്‍ന്നു. 2009-ല്‍ ടിആര്‍എസ് സ്ഥാനാര്‍ത്ഥിയായി മേദക് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ച് പാര്‍ലമെന്റിലെത്തി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചന്ദ്രശേഖര റാവുവുമായുളള അഭിപ്രായഭിന്നതകളെത്തുടര്‍ന്ന് 2014 ഫെബ്രുവരിയില്‍ ടിആര്‍എസില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2014-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മേദക് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2020-ലാണ് അവര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. ആറുമാസം മുന്‍പുതന്നെ വിജയശാന്തി ബിജെപി വിടുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അവര്‍ അത് നിഷേധിക്കുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More