കോണ്‍ഗ്രസിന്റെ പരിപാടി തീരുമാനിക്കുന്നത് എകെജി സെന്ററിലല്ല, ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തും- വി ഡി സതീശന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് കോഴിക്കോട്ട് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസിന്റെ പരിപാടി തീരുമാനിക്കുന്നത് എകെജി സെന്ററിലല്ലെന്നും അത് കെപിസിസി ഓഫീസിലാണെന്നും വി ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നവംബര്‍ 23-നും സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ് നവംബര്‍ 25-നുമാണ് നടക്കുന്നതെന്നും സര്‍ക്കാരിന്റെ പരിപാടിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തില്‍ റാലി നടത്താവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. 

'ഫലസ്തീന്‍ ഐക്യാദാര്‍ഢ്യ റാലിക്കുവേണ്ടി കോഴിക്കോട് കടപ്പുറത്ത് സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസാണ് ആദ്യം ആവശ്യപ്പെട്ടത്. സ്വാഭാവികമായും തരേണ്ടതായിരുന്നു. പിന്നീട് സര്‍ക്കാര്‍ ഇതേ സ്ഥലം ആവശ്യപ്പെട്ടപ്പോള്‍ ഫലസ്തീന്‍ റാലിക്ക് വേണ്ടി സ്ഥലം അനുവദിക്കാനാവില്ലെന്ന് ജില്ലാ ഭരണകൂടം നിലപാടെടുക്കുകയായിരുന്നു. ഇരുകൂട്ടര്‍ക്കും ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ കോഴിക്കോട്ടെ പരിപാടി നടക്കുന്നതിന് അനുയോജ്യമായ സാഹചര്യമുണ്ടാകുമെന്നാണ് കരുതുന്നത്. പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകുമെന്നും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടി നടക്കുമെന്നുമാണ് പ്രതീക്ഷ'-വി ഡി സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നവകേരള സദസ് രാഷ്ട്രീയ പരിപാടിയാണെന്നും അത് ജനങ്ങളുടെ നികുതിപ്പണം കൊണ്ടല്ല, എല്‍ഡിഎഫിന്റെയും സിപിഎമ്മിന്റെയും പണമുപയോഗിച്ച് നടത്തണമെന്നാണ് യുഡിഎഫ് നിലപാടെന്നും നവകേരള സദസിന്റെ പേരില്‍ നടത്തുന്ന നിയമവിരുദ്ധമായ പണപ്പിരിവ് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More