തമിഴ്‌നാട്ടിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വായനശാലകള്‍ നിര്‍മ്മിക്കും- വിജയ് മക്കള്‍ ഇയക്കം

ചെന്നൈ: തമിഴ്‌നാട്ടിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വായനശാലകള്‍ നിര്‍മ്മിക്കുമെന്ന് നടന്‍ വിജയ്‌യുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം. പുസ്തകങ്ങള്‍ വാങ്ങിക്കഴിഞ്ഞുവെന്നും സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വായനശാലകള്‍ ഉടന്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്നും സംഘടന അറിയിച്ചു. വിജയ് മക്കള്‍ ഇയക്കത്തിന്റെ നേതൃത്വത്തിലായിരിക്കും വായനശാലകള്‍ പ്രവര്‍ത്തിക്കുക. നേരത്തെ വിജയ് മക്കള്‍ ഇയക്കം സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സൗജന്യ ട്യൂഷന്‍ സെന്ററുകളും നിയമസഹായ കേന്ദ്രങ്ങളും ക്ലിനിക്കുകളും ആരംഭിച്ചിരുന്നു.

അടുത്തിടെ റിലീസായ  'ലിയോ'യുടെ വിജയാഘോഷത്തിനിടെ നടത്തിയ പ്രസംഗത്തില്‍ വിജയ് 2026-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രാഷ്ട്രീയത്തിലിറങ്ങുമെന്ന് വ്യക്തമായ സൂചന നല്‍കിയിരുന്നു. വേദിയിലെത്തിയ വിജയ്‌യോട് അവതാരകന്‍ 2026-നെക്കുറിച്ച് ചോദിച്ചപ്പോള്‍ '2025-ന് അപ്പുറം വേറെ വര്‍ഷം ഇല്ലെ'- എന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. അവതാരകന്‍ വീണ്ടും ചോദിച്ചപ്പോള്‍ 'ഫുഡ്‌ബോള്‍ വേള്‍ഡ് കപ്പ്. അത് ഏത് വര്‍ഷമാണ്? നീ ചെക്ക് പണ്ണ് ബ്രോ. 2026-ലാണ് വേള്‍ഡ് കപ്പ്'- എന്നായിരുന്നു വിജയ്‌യുടെ മറുപടി. പുറംനാട്ടിലെ കാര്യമല്ല, തമിഴ്‌നാട്ടിലെ കാര്യമാണ് ചോദിച്ചതെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ സ്വന്തം ചിത്രത്തിലെ 'കപ്പ് മുക്യം ബിഗിലേ' എന്ന ഡയലോഗായിരുന്നു വിജയ് പറഞ്ഞത്. ഇപ്പോഴാണ് ആ വേള്‍ഡ് കപ്പ് എവിടെയാണ് നടക്കുന്നതെന്ന് തനിക്ക് മനസിലായതെന്ന് അവതാരകനും പറഞ്ഞു. ഇതോടെയാണ് രാഷ്ട്രീയ പ്രവേശനത്തിനുളള സൂചനകളാണ് നടന്‍ നല്‍കിയതെന്ന് ആരാധകര്‍ ഉറപ്പിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിജയ് മക്കള്‍ ഇയക്കത്തിന് ബൂത്തുതലത്തില്‍ കമ്മറ്റികള്‍ രൂപീകരിക്കുന്നതിനായുളള നടപടികള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. വിജയ് ഉടന്‍ തന്നെ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് നടന്‍ അര്‍ജ്ജുന്‍ സര്‍ജ്ജ ഇതേ വേദിയില്‍വെച്ച് പറഞ്ഞിരുന്നു. പ്രതികരിക്കേണ്ട സമയങ്ങളിലെല്ലാം വിജയ് പ്രതികരിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കായി നന്മ ചെയ്യണമെന്ന ആഗ്രഹവും അതിനുളള മനസുമാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ഏറ്റവും ആവശ്യം. അത് വിജയ്ക്കുണ്ട്. അദ്ദേഹം ഉടന്‍ തന്നെ രാഷ്ട്രീയപ്രവേശനം നടത്തും'- എന്നാണ് അര്‍ജ്ജുന്‍ സര്‍ജ്ജ പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 6 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More