ഇന്ത്യന്‍ തൊഴിലാളികളെ ഇസ്രായേലിലേക്ക് അയക്കരുത്- പ്രധാനമന്ത്രിക്ക് കത്തെഴുതി ബിനോയ് വിശ്വം എംപി

ഡല്‍ഹി: ഇസ്രായേലിലെ നിര്‍മ്മാണ മേഖലയിലേക്ക് ഇന്ത്യയില്‍നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുളള നീക്കത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് സിപിഎം നേതാവും എംപിയുമായ ബിനോയ് വിശ്വം. ഇസ്രായേലും ഹമാസും തമ്മില്‍ യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ ഇസ്രായേലില്‍ ജോലി ചെയ്തിരുന്ന 90,000-ഓളം ഫലസ്തീനികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയതോടെ ഉണ്ടായ ഒഴിവിലേക്ക് ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ബിജെപിയുടെ ഭരണത്തിനുകീഴിലുളള ദാരിദ്രവും തൊഴിലില്ലായ്മയുമാണ് തുച്ഛമായ വരുമാനം ലഭിക്കുന്ന ജോലിക്കായി വിദേശത്തുപോകാന്‍ തൊഴിലാളികളെ നിര്‍ബന്ധിതരാക്കുന്നതെന്നും യുദ്ധം മൂലം നശിച്ച ഒരു രാജ്യത്തേക്ക് പാവപ്പെട്ട തൊഴിലാളികളെ അയയ്ക്കുന്നത് ലജ്ജാകരമാണെന്നും ബിനോയ് വിശ്വം എംപി പറഞ്ഞു. 

'നിലവില്‍ ലഭ്യമായ കണക്കനുസരിച്ച് ഗാസയില്‍ ഒരു മാസത്തില്‍ പതിനായിരത്തിലധികം ജനങ്ങളാണ് കൊല്ലപ്പെട്ടത്. ഏകദേശം 1400 ഓളം ഇസ്രായേലികളും കൊല്ലപ്പെട്ടു. ഇത്തരമൊരു സംഘര്‍ഷബാധിത മേഖലയിലേക്ക് തൊഴിലാളികളെ അയയ്ക്കുമ്പോള്‍ അവരുടെ സുരക്ഷ സര്‍ക്കാരിനു മുന്നില്‍ ഒരു ചോദ്യചിഹ്നമാണ്. നിങ്ങളുടെ സര്‍ക്കാരിനു കീഴിലുണ്ടായ ദാരിദ്രവും തൊഴിലില്ലായ്മയുമാണ് തുച്ഛമായ വരുമാനം ലഭിക്കുന്ന ജോലിക്കായി വിദേശത്ത് പോകാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നത്. യുദ്ധം മൂലം നശിച്ച ഒരു രാജ്യത്തേക്ക് പാവപ്പെട്ട തൊഴിലാളികളെ അയയ്ക്കുന്നത് ലജ്ജാകരമാണ്'- ബിനോയ് വിശ്വം എംപി കത്തില്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യ കാലങ്ങളായി പിന്തുടരുന്ന ഫലസ്തീന്‍ അനുകൂല നിലപാടില്‍ നിന്നുളള വ്യതിചലനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഇസ്രായേല്‍ അനുകൂല നടപടിയെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇന്ത്യന്‍ പൗരന്മാരെ യുദ്ധഭൂമിയിലേക്ക് അയച്ച് അവരുടെ ജീവിതം അപകടത്തിലാക്കരുതെന്നും ഫലസ്തീനുളള ഇന്ത്യയുടെ പിന്തുണ നിലനിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More