മലപ്പുറം: സര്‍ക്കാര്‍ നേട്ടങ്ങളുംകൊണ്ട് ഇറങ്ങുമ്പോള്‍ കോട്ടങ്ങളാണ് കൂടുതലുളളതെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി മൂലം വികസനം മുരടിച്ച അവസ്ഥയിലാണെന്നും സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രത്തില്‍ നിന്ന് ഫണ്ട് നേടിയെടുക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നവകേരള സദസിന് ബദലായി യുഡിഎഫ് വിചാരണാ സദസ് നടത്തുമെന്നും ലീഗ് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'കേരളത്തെ ബ്രാന്‍ഡ് ചെയ്യുന്നതില്‍ കുഴപ്പമില്ല. പക്ഷെ അതുമാത്രം മതിയോ? സംസ്ഥാനത്തെ ജനങ്ങള്‍ അസംതൃപ്തരാകുമ്പോള്‍ എങ്ങനെയാണ് ബ്രാന്‍ഡ് ചെയ്യുക? സര്‍ക്കാര്‍ നേട്ടങ്ങള്‍ കൊണ്ടിറങ്ങുമ്പോള്‍ കോട്ടങ്ങളാണ് കൂടുതലും. നടുവൊടിഞ്ഞുനില്ക്കുമ്പോള് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുകയാണ്. സംസ്ഥാനത്തെ ജനകീയ ഹോട്ടല്‍ നടത്തിപ്പുകാര്ക്കുളള സബ്സിഡി ഒന്‍പതുമാസമായി വിതരണം ചെയ്തിട്ട്. കുടുംബശ്രീയിലെ വനിതകളോട് കടുത്ത അനീതിയാണ് സര്‍ക്കാര്‍ കാണിക്കുന്നത്'- പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.