വേദി പങ്കിടില്ലെന്ന് മുഖ്യമന്ത്രി; മിസോറാം സന്ദര്‍ശനം റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: മിസോറാം സന്ദര്‍ശനത്തില്‍ നിന്ന് പിന്മാറി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്തെത്തിയാല്‍ അദ്ദേഹവുമായി വേദി പങ്കിടില്ലെന്ന് മിസോറാം മുഖ്യമന്ത്രിയും മിസോ നാഷണല്‍ ഫ്രണ്ട് നേതാവുമായ സോറംതംഗ പറഞ്ഞിരുന്നു. അതിനുപിന്നാലെയാണ് പ്രധാനമന്ത്രി സന്ദര്‍ശനത്തില്‍ നിന്ന് പിന്മാറിയത്. മോദി നാളെ മിസോറാമിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്.

പ്രധാനമന്ത്രിക്കുപകരം കേന്ദ്രമന്ത്രിമാരായ  അമിത് ഷായെയും നിതിന്‍ ഗഡ്കരിയെയും സംസ്ഥാനത്ത് പ്രചാരണത്തിനെത്തിക്കാനാണ് ബിജെപിയുടെ നീക്കം. മണിപ്പൂര്‍ കലാപത്തില്‍ മൗനം തുടരുന്നതിനാലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മിസോറാമില്‍ പ്രചാരണത്തിനെത്താത്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മണിപ്പൂരില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കുനേരേ ആക്രമണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ബിജെപിയുമായി അനുഭാവം പുലര്‍ത്തുന്നത് തന്റെ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും മിസോറാമിലെത്തിയാല്‍ പ്രധാനമന്ത്രി ഒറ്റയ്ക്ക് വേദിയിലിരിക്കുന്നതാണ് നല്ലതെന്നുമാണ് സോറംതംഗ പറഞ്ഞത്.

'മിസോറാമിലെ ജനങ്ങളെല്ലാം ക്രിസ്ത്യാനികളാണ്. മണിപ്പൂരിലെ മെയ്തികള്‍ നൂറുകണക്കിന് പളളികള്‍ക്കാണ് തീയിട്ടത്. മിസോറാമിലെ ജനത ഇത്തരം നടപടികള്‍ക്കെതിരാണ്. ഈ സമയത്ത് ബിജെപിയുമായി അനുഭാവം പുലര്‍ത്തുന്നത് എന്റെ പാര്‍ട്ടിയുടെ പ്രതിച്ഛായയെയാണ് ബാധിക്കുക. അതുകൊണ്ട് പ്രധാനമന്ത്രി വന്ന് വേദിയില്‍ ഒറ്റയ്ക്ക് ഇരിക്കുന്നതാണ് നല്ലത്'- സോറംതംഗ പറഞ്ഞു.

ബിജെപി നയിക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിലും (എന്‍ ഇ ഡി എ), എന്‍ഡിഎയിലും ഘടകകക്ഷിയാണ് സോറംതംഗയുടെ മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്). എന്നാല്‍ മിസോറാമില്‍ പാര്‍ട്ടി ബിജെപിയുമായി സഹകരിക്കുന്നില്ല. 

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 13 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More