ട്രെയിൻ യാത്രക്കാർ 'വേണ്ടേ ഭാരത്' പറയാൻ ഇനി അധികം സമയം വേണ്ട - മുരളി തുമ്മാരുകുടി

കേരളത്തിലേക്ക് മൂന്നാമത്തെ വന്ദേ ഭാരത് കൂടി വരുമ്പോൾ ട്രെയിൻ യാത്രക്കാർ ‘വേണ്ടേ ഭാരത്’ പറയാൻ ഇനി അധികം സമയം വേണ്ടി വരില്ലെന്ന് മുരളി തുമ്മാരുകുടി. ഇനിയും കൂടുതൽ വന്ദേ ഭാരത് വന്നാൽ മറ്റുള്ള ട്രെയിനുകൾക്ക് പിന്നെ പിടിച്ചു കിടക്കാനേ സമയം ഉണ്ടാകൂവെന്നും കേരളത്തിൽ ഒരു അതിവേഗ തീവണ്ടി കാലഘട്ടത്തിന്റെ ആവശ്യമാണ്, അനിവാര്യതയുമാണ്. അതിനുള്ള പദ്ധതികൾക്ക് അള്ളുവച്ചിട്ട് എളുപ്പ വഴിയിൽ ക്രിയ ചെയ്യാൻ നോക്കിയതിന്റെ ഫലമാണ് ഇപ്പോൾ ആളുകൾ അനുഭവിക്കുന്ന കഷ്ടപ്പാടെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

മുരളി തുമ്മാരുകുടിയുടെ കുറിപ്പ്:

കേരളത്തിലേക്ക് മൂന്നാമത്തെ വന്ദേ ഭാരത് വരുന്നു എന്നറിയുന്നു. സന്തോഷം. ഇതിൽ നിന്നും മൂന്നു കാര്യങ്ങൾ ആണ് സ്പഷ്ടമാകുന്നത് 

1. ഓടുന്ന രണ്ടു വന്ദേ ഭാരത് ട്രെയിനുകളും "ഹൌസ് ഫുൾ". അപ്പോൾ വിചാരിച്ച പോലെ അല്ല കാര്യങ്ങൾ,  ഇവിടെ "ആർക്കൊക്കെയോ" തിരക്കുണ്ട്. ആളുകളുടെ  സമയത്തിന്  വിലയുണ്ട്, വില കൊടുക്കാൻ ആളുകൾ തയ്യാറാണ്. ഇടക്ക് കയറി നിന്ന് "ഇവിടെ ആർക്കാണ് തിരക്ക്" എന്ന് പറയുന്നവർ ജനങ്ങളിൽ നിന്നും അകലെയാണ്, അകലുകയാണ്.

2. രണ്ടു വന്ദേ ഭാരത്  ട്രെയിനുകൾ വന്നപ്പോൾ  തന്നെ അതിന്റെ കൃത്യനിഷ്ഠ പാലിക്കാൻ വേണ്ടി മറ്റു ട്രെയിനുകളെ പിടിച്ചിട്ട് ഇപ്പോൾ തന്നെ ട്രെയിൻ യാത്ര ചെയ്യുന്ന ബഹുഭൂരിപക്ഷവും വന്ദേ ഭാരതിന് "നല്ലത് മാത്രം വരണേ" എന്ന് പറഞ്ഞു തുടങ്ങി. ഇനിയും കൂടുതൽ വന്ദേ ഭാരത് വന്നാൽ, മറ്റുള്ള ട്രെയിനുകൾക്ക്  പിന്നെ "പിടിച്ചു കിടക്കാനേ" സമയം ഉണ്ടാകൂ. ട്രെയിൻ യാത്രക്കാർ "വേണ്ടേ ഭാരത്" പറയാൻ ഇനി അധികം സമയം വേണ്ട.

കേരളത്തിൽ ഒരു അതിവേഗ തീവണ്ടി കാലഘട്ടത്തിന്റെ ആവശ്യമാണ്, അനിവാര്യതയുമാണ്. അതിനുള്ള പദ്ധതികൾക്ക്  അള്ളുവച്ചിട്ട് എളുപ്പ വഴിയിൽ ക്രിയ ചെയ്യാൻ നോക്കിയതിന്റെ ഫലമാണ് ഇപ്പോൾ ആളുകൾ അനുഭവിക്കുന്ന കഷ്ടപ്പാട്.

3. കേരളത്തിലെ ആളുകളുടെ സമയത്തിന്റെ വിലയും അതിവേഗ തീവണ്ടികൾക്ക് പ്രത്യേക പാത ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും ദിവസം തോറും സ്പഷ്ടമായി വരും.

കെ റെയിൽ വരും കേട്ടോ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Social Post

അയണ്‍മാന്‍ കഴിച്ച ഫെയ്മസ് ഷവര്‍മ

More
More
Web Desk 6 hours ago
Social Post

സ്ത്രീധനം വാങ്ങിയാല്‍ എന്ത്‌ സംഭവിക്കും?

More
More
Web Desk 1 day ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 1 day ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More
Web Desk 2 days ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 2 days ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More