ഇസ്രായേൽ വ്യോമാക്രമണം; ഗാസയിൽ മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾ പൂർണമായും നിലച്ചു

ജെറുസലേം:  ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കിയതോടെ ഗാസയുമായുളള ആശയവിനിമയോപാധികള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഫലസ്തീനില്‍ ഇന്റര്‍നെറ്റ്- മൊബൈല്‍ സേവനങ്ങള്‍ നിലച്ചു. വെളളിയാഴ്ച്ചയുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നതായി ഫലസ്തീനിലെ സേവനദാതാക്കളായ പല്‍ടെല്‍ അറിയിച്ചു. ഗാസയിലുളളവരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ഫലസ്തീനിലുളള മാധ്യമപ്രവര്‍ത്തകരും സന്നദ്ധസംഘടനകളും വ്യക്തമാക്കി. ആശയവിനിമയം നഷ്ടമാവുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ഇന്ധനക്ഷാമം രൂക്ഷമാവുകയും കൂടി ചെയ്തതോടെ ഗാസയിലെ 23 ലക്ഷത്തോളം വരുന്ന ജനത പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗാസയിലുളള തങ്ങളുടെ ജീവനക്കാരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ലോകാര്യോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു. അത്യാവശ്യമുളളവര്‍ക്ക് ചികിത്സ ലഭിക്കാതിരിക്കുന്നതിലും ആരോഗ്യപ്രവര്‍ത്തകരുടെ ജീവന്റെ കാര്യത്തിലും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശയവിനിമയം സാധ്യമല്ലാത്തതിനാല്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തിന്റെ വ്യാപ്തിയും മരണവിവരങ്ങളുമുള്‍പ്പെടെയുളള വിശദവിവരങ്ങള്‍ പുറത്തേക്ക് എത്തുന്നില്ല. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുളളത്. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More