എസ്എഫ്‌ഐ നേതാവിനെ തെറിവിളിച്ച ഐസക് മോദിരാമന്റെ പ്രജയാണ്- ആസാദ് മലയാറ്റില്‍

എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് മാറ്റുന്നതിനെ സംബന്ധിച്ച് നടന്ന ചാനല്‍ ചര്‍ച്ചയില്‍ എസ് എഫ് ഐ നേതാവിനെ തെറിവിളിച്ച എന്‍സിഅഇആര്‍ടി ഉന്നതതല കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി ഐ ഐസകിനെതിരെ വിമര്‍ശനവുമായി ആസാദ് മലയാറ്റില്‍. വിദ്യാര്‍ത്ഥികളെ വാത്സല്യത്തോടെയും തുല്യതയോടെയും അഭിമുഖീകരിച്ചുപോന്ന അധ്യാപകരുടെ കസേരയിലാണ് 'തെണ്ടീ, പോടാ' എന്ന് അമറുന്ന ഈ അധമപണ്ഡിതന്‍ അളളിപ്പിടിക്കുന്നതെന്നും ഇന്ത്യന്‍ സംസ്‌കാരത്തെ തളളി നടപ്പാക്കാന്‍ പോകുന്ന ഭാരത സംസ്‌കാരത്തിന്റെ കേളികൊട്ടാണ് കേട്ടതെന്നും ആസാദ് പറഞ്ഞു. ചരിത്ര പ്രൊഫസര്‍ ഇപ്പോള്‍ മോദിരാമന്റെ ഭക്തനാണെന്നും ഇല്ലാ രാജ്യത്തിന്റെ കഥകള്‍ മെനഞ്ഞ് അത് കുട്ടികളെ പഠിപ്പിക്കണമെന്ന് ശഠിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആസാദ് മലയാറ്റിലിന്റെ കുറിപ്പ്

എൻ സി ഇ ആർ ടി അദ്ധ്യക്ഷൻ സി ഐ ഐസക്കിന്റെ ചരിത്രജ്ഞാനം ഞെട്ടിക്കുന്നതാണ്. വിദ്യാർത്ഥിയെ തെണ്ടീ എന്ന് അഭിസംബോധന ചെയ്ത് പോടാ എന്ന് ആട്ടിവിടുന്ന സംസ്കാരവും കണ്ടു. അതേതായാലും കേരളത്തിന്റേതല്ല. 'ആർഷഭാരത'ത്തിലെ ഗുരുകുലം അങ്ങനെയായിരുന്നുവോ ആവോ! 

ഭാരതമെന്നാണത്രെ പുരാതന കാലം മുതൽ ഈ ദേശത്തിന്റെ പേര്! ഏതു ദേശം? അങ്ങനെയൊരു ദേശം നിലനിന്നിരുന്നോ? നാമൊക്കെ ആ ദേശത്തിന്റെ ഭാഗമായിരുന്നോ? ദേശംതന്നെ എപ്പോഴാണുണ്ടായത്? ചരിത്രപ്രൊഫസർ ഗോൾവാൾക്കറെയും സവർക്കറെയും പിന്തുടർന്ന് ചരിത്രവും കെട്ടുകഥയും തമ്മിലുള്ള വ്യത്യാസം ചാടിക്കടന്നിരിക്കുന്നു. അയാളിപ്പോൾ മോദിരാമന്റെ പ്രജയാണ്. അമിതഷോ പ്രവർത്തനമാണ്. അതിന് ഇല്ലാ രാജ്യത്തിന്റെ കഥ മെനയുകയാണ്. അതു കുട്ടികളെ പഠിപ്പിക്കണമെന്ന് ശഠിക്കുകയാണ്.

ബിപിൻചന്ദ്രയും ഇർഫാൻ ഹബീബുമൊക്കെ ഇരുന്ന കസേരയിൽ ഐസക്കുമാർ ഇരിക്കുന്നു. വിദ്യാർത്ഥികളെ വാത്സല്യത്തോടെയും തുല്യതയോടെയും അഭിമുഖീകരിച്ചു പോന്ന അദ്ധ്യാപകരുടെ കസേരയിലാണ് 'തെണ്ടീ, പോടാ' എന്നമറുന്ന ഈ അധമപണ്ഡിതൻ അള്ളിപ്പിടിക്കുന്നത്. ഇന്ത്യൻ സംസ്കാരത്തെ തള്ളി നടപ്പാക്കാൻ പോകുന്ന ഭാരത സംസ്കാരത്തിന്റെ കേളികൊട്ടാണ് കേട്ടത്. ദേശീയ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷന് ദേശീയ വിദ്യാർത്ഥി സംഘടനാ നേതാവിനോട് ഇതിൽകൂടുതൽ മാന്യമായി സംസാരിക്കാൻ പറ്റില്ല. അതാവണം ഭാരതപ്പെരുമ. ഇന്ത്യ കൊണ്ടുവന്ന ജനാധിപത്യ ബോധം പഴയ വരേണ്യ ഹിന്ദുത്വക്ക് രസിച്ചിട്ടില്ല. അതാണ് ഇന്ത്യക്കില്ലാത്ത ഭാരതത്തിന്റെ കേമത്തം.

കോട്ടയത്ത് ഇങ്ങനെയും ഒരൈസക്കോ? അവിടത്തെ വിദ്യാർത്ഥികൾ എത്ര സഹിച്ചുകാണും! ചരിത്രം എത്ര ഞെരിപിരി കൊണ്ടിരിക്കും! അദ്ദേഹത്തിന്റെ ഭാഷയിൽ അദ്ദേഹത്തിനൊരു അഭിവാദ്യം നേരേണ്ടതുണ്ട്. വിദ്യാർത്ഥി നേതാവായ അഫ്സലിനു കൊടുത്തത് ഒട്ടും മടിക്കാതെ അദ്ദേഹത്തിന് ഞാൻ തിരിച്ചു കൊടുക്കുന്നു. വിദ്യാർത്ഥി കാണിച്ച പക്വതയെ അഭിവാദ്യം ചെയ്യുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 8 minutes ago
Social Post

സ്ത്രീധനം വാങ്ങിയാല്‍ എന്ത്‌ സംഭവിക്കും?

More
More
Web Desk 22 hours ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 22 hours ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More
Web Desk 1 day ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 1 day ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More
Web Desk 2 days ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More