ഹമാസ് ഭീകരസംഘടനയല്ല, മാതൃരാജ്യത്തിനായി പോരാടുന്നവര്‍- തുര്‍ക്കി പ്രസിഡന്റ്

അങ്കാറ: ഹമാസ് ഭീകരസംഘടനയല്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍. സ്വന്തം ജനതയ്ക്കും ഭൂമിക്കും വേണ്ടി പൊരുതുന്ന വിമോചന സംഘടനയാണ് ഹമാസെന്നും ഗാസയില്‍ ശാശ്വത സമാധാനം ഉറപ്പാക്കാന്‍ മുസ്ലീം രാജ്യങ്ങള്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും എര്‍ദോഗാന്‍ പറഞ്ഞു. തുര്‍ക്കി പാര്‍ലമെന്റില്‍ ഭരണകക്ഷി എംപിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേലിനും ഹമാസിനുമിടയില്‍ വെടിനിര്‍ത്തല്‍ ഉടനെ പ്രഖ്യാപിക്കണമെന്നും ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

'ഭീകരസംഘടനയെപ്പോലെ പെരുമാറുന്നത് ഇസ്രായേലാണ്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണ് അവര്‍ ചെയ്യുന്നത്. ഞങ്ങള്‍ക്ക് ഇസ്രായേലില്‍ ഒരു പദ്ധതിയുണ്ടായിരുന്നു. അത് റദ്ദാക്കി. ഇനി ഞങ്ങള്‍ അങ്ങോട്ട് പോകുന്നില്ല. കുഞ്ഞുങ്ങള്‍ക്കു നേരേ ബോംബ് വര്‍ഷിച്ചുകൊണ്ട് ഒന്നും തന്നെ നേടാനാവില്ല. നിങ്ങള്‍ക്കുപിന്നില്‍ യുഎസ് ഉണ്ടോ ഇല്ലയോ എന്നതൊന്നും ഞങ്ങളുടെ പ്രശ്‌നമല്ല. ഞങ്ങള്‍ക്ക് ഇസ്രായേലിനോട് കടപ്പാടില്ല. പാശ്ചാത്യരാജ്യങ്ങള്‍ക്ക് അതുണ്ടാകും'- എര്‍ദോഗാന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസും ഫലസ്തീനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ആക്രമണം ശൂന്യതയില്‍ നിന്ന് ഉണ്ടായതല്ലെന്നും കഴിഞ്ഞ 56 വര്‍ഷമായി ഫലസ്തീന്‍ ജനത തങ്ങളുടെ ഭൂമിയില്‍ അധിനിവേശത്തിന്റെ ഇരകളായി വീര്‍പ്പുമുട്ടി കഴിയുകയായിരുന്നെന്നും ഗുട്ടെറസ് പറഞ്ഞിരുന്നു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More