ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു; അറബ്-ഇസ്രായേലി നടി അറസ്റ്റില്‍

ജെറുസലേം: ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് അറബ്- ഇസ്രായേലി നടി അറസ്റ്റില്‍. മൈസ അബ്ദ് എല്‍ഹാദിയെയാണ് ഹമാസിനെ പിന്തുണച്ചതിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. നടി സമൂഹമാധ്യമങ്ങളിലൂടെ ഹമാസിനെ പിന്തുണച്ചുവെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഇന്ന് രാവിലെ നസറത്തിലെ വീട്ടില്‍ നിന്നാണ് മൈസയെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 'നമുക്ക് ബെര്‍ലിന്‍ മാതൃക പിന്തുടരാം' എന്ന അടിക്കുറിപ്പോടെ ഇസ്രായേലിനും ഗാസയ്ക്കുമിടയില്‍ തകര്‍ന്ന അതിര്‍ത്തിവേലിയുടെ ചിത്രം നടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 

ഇത് ബെര്‍ലിന്‍ മതില്‍ തകര്‍ത്ത മാതൃകയില്‍ ഗാസ-ഇസ്രായേല്‍ അതിര്‍ത്തിയിലെ വേലികള്‍ തകര്‍ക്കാനുളള ആഹ്വാനമായിരുന്നുവെന്നാണ് ഇസ്രായേല്‍ പൊലീസിന്റെ ആരോപണം. ഹമാസ് ബന്ദിയാക്കിയ എന്‍പത്തിയഞ്ചുകാരിയുടെ ചിത്രം പങ്കുവെച്ചുളള പോസ്റ്റും വിവാദമായിരുന്നു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമെതിരായ പോരാട്ടം തുടരുമെന്ന് പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചു. നടിയെ നസരത്ത് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്നും കസ്റ്റഡി നീട്ടി ചോദിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നടിക്കെതിരെ വിമര്‍ശനവുമായി ഇസ്രായേലി നടന്‍ ഒഫര്‍ ഷെക്ടറും രംഗത്തെത്തിയിരുന്നു. 'ഞാന്‍ നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു. നിങ്ങള്‍ക്ക് സ്വയം ലജ്ജ തോന്നണം. നിങ്ങള്‍ നസറത്തിലാണ് താമസിക്കുന്നത്. നിങ്ങള്‍ നമ്മുടെ ടിവി ഷോകളിലും സിനിമകളിലും അഭിനയിച്ച് നമ്മളെ തന്നെ പിന്നില്‍ നിന്ന് കുത്തുകയാണ്'- ഒഫര്‍ ഷെക്ടര്‍ കുറ്റപ്പെടുത്തി. 

മൈസ അബ്ദ് എല്‍ഹാദി നിരവധി ഇസ്രായേല്‍ ടിവി ഷോകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഹോളിവുഡ് ചിത്രമായ 'വേള്‍ഡ് വാര്‍ ഇസഡ്' ലും ബ്രിട്ടീഷ് സീരീസ് 'ബാഗ്ദാദ് സെന്‍ട്രലി'ലും വേഷമിട്ടിട്ടുണ്ട്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More