വ്യക്തിപരമായി പ്രതിസന്ധി നേരിട്ടപ്പോൾ പാർട്ടി കൂടെ നിന്നില്ല; നടി ഗൗതമി ബിജെപി വിട്ടു

ചെന്നൈ: നടി ഗൗതമി ബിജെപി വിട്ടു. തന്റെ സ്വത്തും സമ്പാദ്യവും തട്ടിയെടുത്തയാളെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് നടി പാര്‍ട്ടി അംഗത്വം രാജിവെച്ചത്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയാണെന്ന് ഗൗതമി പ്രഖ്യാപിച്ചത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ പാര്‍ട്ടി കൂടെ നിന്നില്ലെന്നാണ് ഗൗതമിയുടെ ആരോപണം. ഇരുപത്തിയഞ്ച് വര്‍ഷത്തെ യാത്ര ഇന്ന് അവസാനിക്കുന്നുവെന്ന് അവര്‍ എക്‌സില്‍ കുറിച്ചു. രാജിക്കത്തും എക്‌സിലൂടെ പങ്കുവെച്ചിട്ടുണ്ട്.

വ്യക്തിപരമായി പ്രതിസന്ധി നേരിട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. തന്നോട് വിശ്വാസ വഞ്ചന കാണിച്ച് സ്വത്തുക്കള്‍ തട്ടിയെടുത്ത വ്യക്തിയെ പാര്‍ട്ടിയിലെ ചില നേതാക്കള്‍ പിന്തുണച്ചു എന്നാണ് ഗൗതമി രാജിക്കത്തില്‍ പറയുന്നത്. സി അളഗപ്പന്‍ എന്നയാള്‍ക്കെതിരെയാണ് നടി ആരോപണമുന്നയിക്കുന്നത്. 

'20 വര്‍ഷം മുന്‍പ് മാതാപിതാക്കള്‍ മരണപ്പെട്ടു. അന്ന് കൈക്കുഞ്ഞുമായി ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഞാന്‍. ആ സമയത്ത് മുതിര്‍ന്ന രക്ഷകര്‍ത്താവിനെപ്പോലെ അളഗപ്പന്‍ എന്റെ കുടുംബത്തിന്റെ സംരക്ഷണച്ചുമതല ഏറ്റെടുത്തു. അയാളെ വിശ്വസിച്ച് ഞാന്‍ എന്റെ സ്വത്തിന്റെ രേഖകള്‍ കൈമാറി. എന്നാല്‍ ഈയടുത്താണ് തട്ടിപ്പ് നടന്നെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. അയാള്‍ക്കെതിരെ നിയമപ്പോരാട്ടത്തിനിറങ്ങിയപ്പോള്‍ പാര്‍ട്ടി കൂടെ നിന്നില്ല എന്ന് മാത്രമല്ല, അളഗപ്പനൊപ്പം നില്‍ക്കുകയാണുണ്ടായത്. എനിക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയിലും പൊലീസിലും നിയമവ്യവസ്ഥയിലും പ്രതീക്ഷയുണ്ട്. നീതിക്കുവേണ്ടിയും മകള്‍ക്കുവേണ്ടിയും പോരാട്ടം തുടരും'- ഗൗതമി രാജിക്കത്തില്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2021 തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തിരുന്നെന്നും രാജപാളയം നിയമസഭാ മണ്ഡലത്തില്‍ പാര്‍ട്ടിയെ അടിത്തട്ടില്‍ ശക്തിപ്പെടുത്തുന്നതിനായി അഹോരാത്രം പ്രയത്‌നിച്ചിരുന്നെന്നും ഗൗതമി പറഞ്ഞു. അവസാന നിമിഷം തനിക്ക് സീറ്റ് നിഷേധിച്ചെങ്കിലും താന്‍ പാര്‍ട്ടിയില്‍ തുടരുകയായിരുന്നെന്നും ജീവിതത്തില്‍ വിഷമഘട്ടം വന്നപ്പോള്‍ പോലും പാര്‍ട്ടിയില്‍ നിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More