'കെ കെ ശൈലജയെന്ന കമ്മ്യൂണിസ്റ്റുകാരി നൂറുശതമാനവും ഫലസ്തീനൊപ്പമാണ്'- കെ കെ ശൈലജ

കണ്ണൂര്‍: ഹമാസ് ഭീകരര്‍ എന്ന പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജ. ഇസ്രായേല്‍ ആയാലും ഫലസ്തീന്‍ ആയാലും ആര് ഭീകരവാദം നടത്തിയാലും അംഗീകരിക്കില്ലെന്ന് കെ കെ ശൈലജ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റ് മുഴുവന്‍ വായിക്കാതെയാണ് പ്രചാരണം നടത്തിയതെന്നും യുദ്ധത്തടവുകാരോട് കാണിക്കുന്ന ഭീകരത അംഗീകരിക്കില്ലെന്നാണ് താന്‍ പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി. കെ കെ ശൈലജ എന്ന കമ്മ്യൂണിസ്റ്റുകാരി നൂറുശതമാനവും ഫലസ്തീന്‍ ജനതയ്‌ക്കൊപ്പമാണെന്നും കെ കെ ശൈലജ പറഞ്ഞു. കണ്ണൂര്‍ കൂത്തുപറമ്പില്‍ സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹമാസിനെ ഭീകരരെന്ന് വിളിച്ചുളള കെ കെ ശൈലജയുടെ പോസ്റ്റിനെതിരെ കെടി ജലീലും എം സ്വരാജുമുള്‍പ്പെടെയുളള നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. അതിന് ഫേസ്ബുക്കിലൂടെ തന്നെ കെ കെ ശൈലജ മറുപടിയും നല്‍കിയിരുന്നു. '1948 മുതല്‍ ഫലസ്തീന്‍ ജനത അനുഭവിക്കുന്ന കൊടും ക്രൂരതകള്‍ക്ക് കാരണക്കാര്‍ ഇസ്രായേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വ ശക്തികളുമാണ് എന്നാണ് പോസ്റ്റില്‍ എഴുതിയത്. ഇടതുപക്ഷം എപ്പോഴും ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമി കയ്യേറുന്ന ഇസ്രായേലിന്റെ നടപടിയെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ യുദ്ധത്തടവുകാരോടും സാധാരണക്കാരായ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാനാവില്ല'- എന്നാണ് ശൈലജ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More