2024-ലെ തെരഞ്ഞെടുപ്പിനുശേഷം മോദി അധികാരത്തിലുണ്ടായിരിക്കില്ല- എം കെ സ്റ്റാലിന്‍

ചെന്നൈ:  2024-ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തില്‍ ബിജെപിയോ മോദി സര്‍ക്കാരോ അധികാരത്തില്‍ വരില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഇന്ത്യാ സഖ്യം തെരഞ്ഞെടുപ്പിനുവേണ്ടി മാത്രമല്ല, നയപരമായി മുന്നോട്ടുപോകാന്‍ കൂടി രൂപീകരിച്ച സഖ്യമാണെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു. ചെന്നൈ നന്ദനം വൈഎംസിഐ ഗ്രൗണ്ടില്‍ ഡിഎംകെ സംഘടിപ്പിച്ച വിമണ്‍സ് റൈറ്റ്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. 

'2024-ലെ തെരഞ്ഞെടുപ്പിനുശേഷം മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലുണ്ടാവില്ല. ഇന്ത്യാ സഖ്യം തെരഞ്ഞെടുപ്പിനു മാത്രമായി രൂപീകരിച്ചതല്ല. അത് നയപരമായി മുന്നോട്ടുപോകാന്‍ കൂടിയുളളതാണ്. ഗൂഢമായ ഉദ്ദേശത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ വനിതാ സംവരണ ബില്‍ അവതരിപ്പിച്ചത്. എന്‍ഡിഎ സര്‍ക്കാര്‍ സ്ത്രീകളെയും പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരെയും ചൂഷണം ചെയ്യുകയാണ്. എല്ലാ മതങ്ങള്‍ക്കും തുല്യ അവകാശങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. അതുപോലെ എല്ലാ ജനങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റുകയും വേണം'- എം കെ സ്റ്റാലിന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വനിതാ ബില്‍ പാസായെങ്കിലും അത് നടപ്പിലാക്കാന്‍ വൈകുന്നതില്‍ സംശയമുണ്ടെന്നും ബില്‍ നിലവില്‍ വരുന്നതുവരെ ഇന്ത്യാ സഖ്യം നിരന്തരം പോരാടുമെന്നും  സോണിയാ ഗാന്ധി പറഞ്ഞു. നിയമസഭയില്‍ മൂന്നില്‍ ഒന്ന് എന്ന നിലയ്ക്ക് സംവരണം നടപ്പിലാക്കാന്‍ പാര്‍ലമെന്റിലും പുറത്തുമായി കോണ്‍ഗ്രസ് ശ്രമിച്ചിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More