ഹമാസ് - ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഫലസ്തീന് ജനതക്കൊപ്പമാണ് നില്ക്കേണ്ടതെന്നു പറഞ്ഞ ലെബനീസ്-അമേരിക്കൻ സെലിബ്രിറ്റിയും മുന്‍ പോണ് സ്റ്റാറുമായ മിയ ഖലീഫയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് പ്രമുഖ ലൈഫ്സ്റ്റൈല്‍ മാഗസിനായ പ്ലേബോയ്. 'ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണങ്ങളെ ന്യായീകരിക്കുന്നത് വെറുപ്പുളവാക്കുന്ന കാര്യമാണെന്നും' പ്ലേബോയ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മിയാ ഖലീഫയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതോടൊപ്പം തങ്ങളുടെ വിവിധ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഖലീഫയുടെ എല്ലാ ഉള്ളടക്കങ്ങളും നീക്കം ചെയ്തിട്ടുമുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഫലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്ക്കാതിരിക്കാൻ കഴിയില്ല എന്ന് മിയ ഖലീഫ ആവര്‍ത്തിച്ചു. അതിന് കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ വംശീയതയുടെ തെറ്റായ വശത്താണ്. അത് കാലക്രമേണ ചരിത്രം തെളിയുമെന്നാണ് മിയ ഖലീഫ ട്വിറ്ററില്‍ കുറിച്ചത്. 'ഫലസ്തീനിനെ പിന്തുണയ്ക്കുന്നത് എന്റെ ബിസിനസ്സ് അവസരങ്ങൾ നഷ്ടപ്പെടുത്തും, എന്നാൽ ഞാൻ സയണിസ്റ്റുകളുമായി ബിസിനസ്സിൽ ഏർപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് ഞാന്‍ നേരത്തേ പരിശോധിക്കേണ്ടതായിരുന്നു. അത് ചെയ്യാത്തിലാണ് ഇപ്പോള്‍ അതിയായി ഖേദം തോന്നുന്നത്' - എന്നും മിയ പറഞ്ഞു..
ഇസ്രായേൽ – പലസ്തീൻ വിഷയങ്ങളില്‍ മുമ്പും മിയ ഖലീഫ അഭിപ്രായം തുറന്ന് പറഞ്ഞിട്ടുണ്ട്.