രാവണന്‍ പോസ്റ്റര്‍; മുത്തശ്ശിയെയും അച്ഛനെയും പോലെ രാഹുലിനെ കൊല്ലാനുളള ബിജെപിയുടെ ഗൂഢാലോചന- കെ സി വേണുഗോപാല്‍

ഡല്‍ഹി: ബിജെപി രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ചത് അദ്ദേഹത്തെ കൊല്ലണമെന്ന ഉദ്ദേശമുളളതുകൊണ്ടാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ബിജെപിയുടെ നീചമായ ലക്ഷ്യങ്ങള്‍ വ്യക്തമാണെന്നും മുത്തശ്ശിയെയും അച്ഛനെയും പോലെ രാഹുലിനെയും കൊല്ലാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

'രാഹുല്‍ ഗാന്ധിയെ രാവണനോട് ഉപമിച്ച ബിജെപിയുടെ നാണംകെട്ട പോസ്റ്ററിനെ അപലപിക്കാന്‍ വാക്കുകള്‍ മതിയാകില്ല. അവര്‍ രാഹുലിനെ കൊല്ലാന്‍ ആഗ്രഹിക്കുന്നു. മോദി സര്‍ക്കാര്‍ നിസാര രാഷ്ട്രീയ ലാഭത്തിനാണ് രാഹുല്‍ ഗാന്ധിയുടെ എസ് പി ജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) പിന്‍വലിച്ചത്. വസതിയില്‍ നിന്ന് പുറത്താക്കിയിട്ട് അദ്ദേഹം ആവശ്യപ്പെട്ടിട്ടും പുതിയ വസതി അനുവദിച്ചില്ല. ഇതെല്ലാം വിരല്‍ചൂണ്ടുന്നത് തങ്ങളുടെ കടുത്ത വിമര്‍ശകനായ രാഹുല്‍ ഗാന്ധിയെ ഇല്ലാതാക്കാനുളള ബിജെപിയുടെ ആസൂത്രിത ഗൂഢാലോചനയിലേക്കാണ്'- കെ സി വേണുഗോപാല്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപിക്കും സംഘപരിവാറിനും രാഹുല്‍ ഗാന്ധിയെ ഭയമുളളതിനാലാണ് അവര്‍ അദ്ദേഹത്തെ രാവണനായി ചിത്രീകരിച്ച് ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. നരേന്ദ്രമോദിയുടെ താരമൂല്യം ഇടിയുകയും ദേശീയ തലത്തില്‍ ബിജെപിയുടെ പ്രസക്തി മങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയെ ഇല്ലാതാക്കാനുളള ശ്രമം ബിജെപി ക്യാംപ് തുടങ്ങിയതെന്നും ഇനിയും ഗാന്ധി കുടുംബത്തില്‍ നിന്ന് ഒരുതുളളി ചോര പൊടിയാന്‍ രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുവദിക്കില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 

'ഇതാ പുതുതലമുറയിലെ രാവണന്‍. ഇയാള്‍ ദുഷ്ടനാണ്. ധര്‍മ്മത്തിനും ശ്രീരാമനുമെതിരെ പ്രവര്‍ത്തിക്കുന്നയാള്‍. ഭാരതത്തെ തകര്‍ക്കുകയാണ് അയാളുടെ ലക്ഷ്യം'- എന്ന കുറിപ്പോടെയാണ് രാഹുല്‍ ഗാന്ധിയെ രാവണനാക്കിയ പോസ്റ്റര്‍ ബിജെപി പങ്കുവെച്ചത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More