എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരുക്കിയ നരേന്ദ്ര മോദിയുടെ ഒരു ചിത്രം അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ ചിത്രം കര്‍ണാടകയിലെ ഗോകര്‍ണത്ത് നിന്ന് ഫ്രഞ്ച് ടൂറിസ്റ്റ് പകര്‍ത്തിയതാണ് എന്നായിരുന്നു പ്രചാരണം. കടല്‍ത്തീരത്തെ തെങ്ങുകളും ആകാശത്തെ മേഘങ്ങളും ചേര്‍ന്ന് മോദിയുടെ രൂപത്തിലുള്ള ചിത്രം പ്രകൃതിയാലൊരുക്കി എന്നായിരുന്നു ചിത്രം സഹിതമുള്ള പ്രചാരണം. കെ. സുരേന്ദ്രന് അടക്കമുള്ള ആളുകളാണ് വികാര വായ്പോടെ ചിത്രം പങ്കുവച്ചത്. ബിജെപിയുടെ ദേശീയ നേതാക്കളടക്കം ചിത്രം ഷെയര്‍ ചെയ്യാന്‍ തുടങ്ങിയതോടെ ട്രോളുകളുടെ പൂരവും തുടങ്ങി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ അടക്കമുള്ളവര്‍ സമാനമായ രീതിയിലുള്ള തങ്ങളുടെ എഐ ഫോട്ടോകളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള രാഹുല്‍ ഗാന്ധി ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഗോവയിലെ കോള്‍വ ബീച്ചില്‍ നിന്ന് ഓസ്ട്രേലിയന്‍ ടൂറിസ്റ്റ് പകര്‍ത്തിയതാണ് രാഹുല്‍ ഗാന്ധിയുടെ ചിത്രമെന്നാണ് പ്രചാരണം. മൂന്ന് ലക്ഷത്തിലേറെ പേര് ഈ ചിത്രം ഇതിനകം കണ്ടു. നരേന്ദ്ര മോദിയുടെ എഐ ചിത്രത്തെ പൊളിക്കാന്‍ തമാശ രൂപേണ ചെയ്തതാണ് ഈ ചിത്രവും. അതുകണ്ട് ചിലരെങ്കിലും വിശ്വസിച്ചു എന്നതാണ് സത്യം.