പൗരത്വ നിയമ ഭേതഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ കോൺഗ്രസ് വിളിച്ച യോഗത്തിൽ നിന്നും 7 പാർട്ടികൾ വിട്ടുനിന്നു. എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേർത്ത യോഗത്തിലാണ് പ്രതിപക്ഷ നിരയിൽ വിള്ളൽ വ്യക്തമായത്. തൃണമുൽ കോൺഗ്രസ്, ബി എസ് പി , ആം ആദ്മി പാർട്ടി എന്നീ പാർട്ടികൾ യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ശിവസേനയും യോഗത്തിൽ പങ്കെടുത്തില്ല. ഇടത് പാർട്ടി നേതാക്കൾ യോഗത്തിൽ സംബന്ധിച്ചു.
പ്രക്ഷോഭത്തിൽ മറ്റ് പാർട്ടികൾക്ക് ആത്മാർത്ഥതയില്ലെന്ന പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് ബി എസ് പി യോഗത്തിൽ നിന്ന് വിട്ടുനിന്നത്. ബംഗാളിൽ തൃണമുൽ കോൺഗ്രസ് പ്രവർത്തകരെ ഇടത്-കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് മമതാ ബാനർജി യോഗത്തിൽ പങ്കെടുത്തില്ല.