മലപ്പുറം: തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായതിനു കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന് സിപിഎം നേതാവ് അഡ്വ. കെ അനില്‍ കുമാര്‍. മുസ്ലീം സ്ത്രീകള്‍ പട്ടിണി കിടക്കുന്നില്ലെങ്കില്‍ അതിന് നന്ദി പറയേണ്ടത് എസ്സെന്‍സിനോടല്ല, മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടാണെന്നും അനില്‍ കുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് സി. രവിചന്ദ്രന്റെ നേതൃത്വത്തിലുളള യുക്തിവാദ സംഘടനയായ എസ്സന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ് 23 നാസ്തിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മലപ്പുറത്തുനിന്നു വരുന്ന പുതിയ പെണ്‍കുട്ടികളെ നോക്കൂ. തട്ടം തലയിലിടാന്‍ പറഞ്ഞാല്‍ അത് വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് ഈ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടുതന്നെയാണ്. വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിട്ടുതന്നെയാണ്. സ്വതന്ത്ര്യചിന്ത വന്നതില്‍ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ല. പട്ടിണി കിടക്കുന്ന സമൂഹത്തിലെ എല്ലാവരും മതരഹിതരാവുന്നതുകൊണ്ട് ആ സമൂഹം പുരോഗമന സമൂഹമാണെന്ന് സിപിഎം വിശ്വസിക്കുന്നില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മുസ്ലീം സ്ത്രീകള്‍ പട്ടിണി കിടക്കുന്നില്ലെങ്കില്‍ അതിന് നന്ദി പറയേണ്ടത് എസ്സെന്‍സിനോടല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടാണ്. ഒരു യുക്തിവാദ പ്രസ്ഥാനത്തിന്റെയും പിന്തുണ കൊണ്ടല്ല പട്ടിണി മാറുന്നത്. പട്ടിണി മാറ്റുക എന്നത് തൊഴിലാളിയുടെയും കൃഷിക്കാരന്റെയും പണിയാണ്. ആ കൃഷിക്കാരന് ദൈവത്തിലും മതത്തിലുമെല്ലാം വിശ്വസിക്കുന്നുണ്ടാവാം. അത് രണ്ടാമത്തെ കാര്യമാണ്. ചൂഷണത്തെ എതിര്‍ക്കാന്‍ അണി നിരത്തുക എന്നതാണ് ഞങ്ങളുടെ രാഷ്ട്രീയം'-എന്നാണ് അനില്‍ കുമാര്‍ പറഞ്ഞത്.