സൈനികന്റെ വ്യാജപരാതി ഏറ്റുപിടിച്ച് ആഘോഷിച്ചത് അനില്‍ ആന്റണി- വി ടി ബല്‍റാം

കൊച്ചി: പി എഫ് ഐ ചാപ്പ കുത്തലുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഏറ്റുപിടിച്ച് ആഘോഷിച്ചത് അനില്‍ ആന്റണിയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. അനില്‍ ആന്റണിയുടെ കാര്യത്തില്‍  വ്യക്തിയെന്ന നിലയില്‍ വലിയ നിരാശയുണ്ടെന്നും കേരളത്തിന്റെ പശ്ചാത്തലം മനസിലുളള ഒരാളും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് അനില്‍ ആന്റണി ചെയ്തതെന്നും വി ടി ബല്‍റാം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'അനില്‍ ആന്റണിയുടെ കാര്യത്തില്‍ വ്യക്തിയെന്ന നിലയില്‍ വലിയ നിരാശയാണ്. അദ്ദേഹത്തിനെതിരായ പ്രതിഷേധം ഞാന്‍ രേഖപ്പെടുത്തുകയാണ്. കഴിഞ്ഞ ദിവസം അനില്‍ ആന്റണിയും ബിജെപി- സംഘപരിവാര്‍ കേന്ദ്രങ്ങളുമൊക്കെ ഒരു വ്യാജ വാര്‍ത്ത വലിയ രീതിയില്‍ ആഘോഷിച്ചല്ലോ. കേരളത്തിന്റെ പശ്ചാത്തലം അറിയുന്ന ഒരാളും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ് ഇത്തരം പ്രചാരണങ്ങളില്‍ ഏര്‍പ്പെടുക എന്നത്. ഇതൊക്കെയാണ് നമ്മളെ കൂടുതല്‍ നിരാശപ്പെടുത്തുന്നത്'- വി ടി ബല്‍റാം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അനില്‍ ആന്റണിയുടെ മാതാവിന്റെ കൃപാസനം വെളിപ്പെടുത്തലിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസിന് എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കേണ്ട കാര്യമില്ലെന്നും വീഡിയോ സംബന്ധിച്ച കാര്യം ദൗര്‍ഭാഗ്യകരമാണെന്ന് മാത്രമേ താന്‍ പറയുന്നുളളുവെന്നും വി ടി ബല്‍റാം പറഞ്ഞു. എ കെ ആന്റണിക്കൊപ്പം പൊതുപരിപാടികളില്‍ പോലും അവര്‍ വന്നിട്ടില്ലെന്നും അവരുടെ വ്യക്തിപരമായ വിശ്വാസം എന്തെന്ന് അറിയില്ലായിരുന്നുവെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 3 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 3 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 3 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 3 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 3 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More