കൃഷ്ണഭക്ത സംഘടനയായ ഇസ്‌കോണ്‍ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നു; ഗുരുതര ആരോപണവുമായി മേനകാ ഗാന്ധി

ഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ കൃഷ്ണ ഭക്ത സംഘടനയായ ഇസ്‌കോണിനെതിരെ (ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ്) ഗുരുതര ആരോപണവുമായി മേനകാ ഗാന്ധി. ഇസ്‌കോണ്‍ കൊടും വഞ്ചകരാണെന്നും അവരുടെ ഗോശാലകളില്‍നിന്ന് പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണെന്നും മേനകാ ഗാന്ധി പറഞ്ഞു. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവേയാണ് മുന്‍ കേന്ദ്രമന്ത്രിയും മൃഗാവകാശ പ്രവര്‍ത്തകയുമായ മേനകാ ഗാന്ധി ഇക്കാര്യം പറഞ്ഞത്. 

'രാജ്യത്തെ ഏറ്റവും വലിയ ചതിയന്മാരാണ് ഇസ്‌കോണ്‍. അവര്‍ ഗോശാലകള്‍ നിര്‍മ്മിക്കുന്നു. ഗോക്കളെ പരിപാലിക്കുന്നുവെന്ന് അവകാശപ്പെട്ട് അതിന്റെ പേരില്‍ സ്ഥലങ്ങളുള്‍പ്പെടെ സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നു. ആന്ധ്രപ്രദേശിലെ ആനന്ദ്പൂരിലുളള അവരുടെ ഒരു ഗോശാലയില്‍ ഞാന്‍ സന്ദര്‍ശനം നടത്തിയിരുന്നു. അവിടെ കറവ വറ്റിയ ഒരു പശുവോ പശുക്കിടാവോ പോലും ഉണ്ടായിരുന്നില്ല. അതിനര്‍ത്ഥം എല്ലാത്തിനെയും അവര്‍ വിറ്റുവെന്നാണ്. ഇസ്‌കോണ്‍ അവരുടെ കൈവശമുളള എല്ലാ പശുക്കളെയും വില്‍ക്കുകയാണ്. അവര്‍ ചെയ്യുന്നതുപോലെ മറ്റാരും ചെയ്യില്ല. ഇങ്ങനെ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്ന ഇവരാണ് റോഡിലിറങ്ങി ഹരേ റാമെന്നും ഹരേ കൃഷ്ണയെന്നും പാടി നടക്കുന്നത്. അവരുടെ ജീവിതം മുഴുവന്‍ പാലുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നു. അവര്‍ കശാപ്പുകാര്‍ക്ക് വിറ്റ അത്രയും പശുക്കളെ മറ്റാരും വിറ്റുകാണില്ല'- മേനകാ ഗാന്ധി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മേനകാ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് ഇസ്‌കോണ്‍ ദേശീയ വക്താവ് യുധിഷ്ടിര്‍ ഗോവിന്ദ രംഗത്തെത്തി. ലോകത്താകെ ഗോസംരക്ഷണത്തിന്റെ പേരില്‍ മുന്നിട്ടു നില്‍ക്കുന്നവരാണ് തങ്ങളെന്നും പശുക്കളെയും കാളകളെയും സംരക്ഷിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തിട്ടുളളതെന്നും യുധിഷ്ടിര്‍ ഗോവിന്ദ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 19 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More