വന്ദേഭാരതിൽ യാത്ര ചെയ്തപ്പോൾ ബിജെപി ഓഫീസിലിരിക്കുന്ന പ്രതീതിയായിരുന്നു- കെ മുരളീധരൻ

കോഴിക്കോട്: വന്ദേഭാരതില്‍ ബിജെപി തരംതാണ രാഷ്ട്രീയം കളിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഉദ്ഘാടന യാത്രയില്‍ മുഴുനീളം ബിജെപിയുടെ ജാഥയും ബഹളവുമാണുണ്ടായതെന്നും വന്ദേഭാരതില്‍ യാത്ര ചെയ്യുമ്പോള്‍ ബിജെപി ഓഫീസിലിരുന്ന് യാത്ര ചെയ്യുന്ന പ്രതീതിയാണ് തോന്നിയതെന്നും കെ മുരളീധരന്‍ പറഞ്ഞു. ട്രെയിനില്‍ കയറേണ്ടിയിരുന്നില്ല എന്നുവരെ തോന്നിയെന്നും വന്ദേഭാരത് ട്രെയിനിനായി സംസ്ഥാന സര്‍ക്കാരും എല്ലാ എംപിമാരും ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കേരളത്തില്‍ രണ്ടാം വന്ദേഭാരത് വന്നത് സന്തോഷമുളള കാര്യമാണ്. കാസര്‍ഗോഡും തിരുവനന്തപുരവും തമ്മിലുളള അകലം കുറഞ്ഞു. എംപിമാരുടെ സമ്മര്‍ദ്ദം ഫലം ചെയ്തു. ആദ്യത്തെ വന്ദേഭാരതിന്റെ വരുമാനം വര്‍ധിച്ചതും രണ്ടാമത് വന്ദേഭാരത് അനുവദിക്കാന്‍ കാരണമായി. പക്ഷെ ബിജെപി തരംതാണ രാഷ്ട്രീയം കളിക്കുകയാണ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ അത് ഞാന്‍ കണ്ടു. തറക്കളിയാണ് നടന്നത്. ഉദ്ഘാടന യാത്ര മറ്റ് ട്രെയിനുകള്‍ വൈകിപ്പിച്ചു. ബിജെപി ഓഫീസിലിരുന്ന് യാത്ര ചെയ്യുന്ന പ്രതീതിയായിരുന്നു വന്ദേഭാരതില്‍ യാത്ര ചെയ്യുമ്പോള്‍. കയറേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി. വന്ദേഭാരതിനായി എംപിമാര്‍ കൂട്ടായി പ്രവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാരും അവരുടേതായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. കൊടിയും പിടിച്ച് ബിജെപിക്കാര്‍ ട്രെയിനില്‍ കയറി മുദ്രാവാക്യം വിളിച്ചത് ദൗര്‍ഭാഗ്യകരമാണ്'- കെ മുരളീധരന്‍ പറഞ്ഞു. 

വി മുരളീധരനാണ് ഇതിനൊക്കെ നേതൃത്വം നല്‍കിയതെന്നും കേന്ദ്ര സഹമന്ത്രിമാര്‍ കേരളത്തില്‍ വന്ന് ഇല്ലാത്ത പത്രാസ് കാണിക്കാന്‍ നില്‍ക്കരുതെന്നും കെ മുരളീധരന്‍ പറഞ്ഞു. വികസന പദ്ധതികളെ പാര്‍ട്ടി പരിപാടിയാക്കുന്നത് മേലാല്‍ ആവര്‍ത്തിക്കരുതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

നാസർ ഫൈസി പറയുന്നത് തന്നെയാണ് കാലങ്ങളായി സംഘപരിവാറും പറയുന്നത് - എം ബി രാജേഷ്

More
More
Web Desk 4 hours ago
Keralam

യുവ ഡോക്ടറുടെ ആത്മഹത്യ; സഹപാഠി ഡോക്ടര്‍ റുവൈസ് അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

തൃശൂര്‍ മറ്റാര്‍ക്കും എടുക്കാന്‍ പറ്റില്ല- ടി എന്‍ പ്രതാപന്‍

More
More
Web Desk 1 day ago
Keralam

രാജ്ഭവനിലെ ജാതിപീഡന പരാതി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് കരുതി ആളുകള്‍ സ്‌കൂളിലേക്ക് കയറുന്ന സ്ഥിതി - മന്ത്രി വി ശിവന്‍കുട്ടി

More
More
Web Desk 3 days ago
Keralam

കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നാണ് ആഗ്രഹം- മുഖ്യമന്ത്രി പിണറായി വിജയന്‍

More
More