സഭയ്ക്കകത്ത് വാക്കുകള്‍ കൊണ്ട് ആക്രമിച്ചു, ഇപ്പോള്‍ പുറത്തും ആക്രമിക്കാന്‍ ശ്രമം; ബിജെപിക്കെതിരെ ഡാനിഷ് അലി

ഡല്‍ഹി: സഭയ്ക്കകത്ത് വാക്കുകള്‍ കൊണ്ട് ആക്രമിച്ച ബിജെപി നേതാക്കള്‍ ഇപ്പോള്‍ പുറത്തും തനിക്കെതിരായ ആക്രമണം തുടരുകയാണെന്ന് ബിഎസ്പി എംപി ഡാനിഷ് അലി. തനിക്കെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സ്പീക്കറോട് ആവശ്യപ്പെടുമെന്നും പ്രധാമന്ത്രിയെ താന്‍ അധിക്ഷേപിച്ചുവെന്ന ആരോപണം ശരിയാണെങ്കില്‍ നിഷികാന്ത് ദുബെ അതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും ഡാനിഷ് അലി പറഞ്ഞു.

ഡാനിഷ് അലി പ്രധാനമന്ത്രിയെ നീച് എന്ന് വിളിച്ചുവെന്നാരോപിച്ച് നിഷികാന്ത് ദുബെ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതില്‍ പ്രകോപിതനായാണ് രമേശ് ബിധുരി ഡാനിഷ് അലിക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയതെന്നാണ് ബിജെപിയുടെ വിശദീകരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താന്‍ പ്രധാമന്ത്രിയെ അധിക്ഷേപിച്ചെങ്കില്‍ അതിന്റെ ദൃശ്യങ്ങള്‍ എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്ന് ഡാനിഷ് അലി ചോദിച്ചു. മോദിയെ അധിക്ഷേപിച്ചെങ്കില്‍ മറ്റ് ബിജെപി എംപിമാര്‍ ചിരിച്ചുകൊണ്ടിരുന്നത് എന്തിനാണെന്നും പ്രധാനമന്ത്രിയെ പിന്തുണയ്ക്കാന്‍ അവര്‍ ശ്രമിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ഡാനിഷ് അലി ചോദിച്ചു. പ്രധാനമന്ത്രിയെ അധിക്ഷേപിക്കാന്‍ മാത്രം താന്‍ തരംതാഴ്ന്നിട്ടില്ലെന്നും കളളം നൂറുതവണ ആവര്‍ത്തിച്ച് സത്യമാക്കുന്നതാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും രീതിയെന്നും അദ്ദേഹം പറഞ്ഞു. 

Contact the author

National Desk

Recent Posts

National Desk 5 hours ago
National

സെമി പോരാട്ടത്തില്‍ 'കൈ വഴുതി' കോണ്‍ഗ്രസ്; തെലങ്കാന പിടിച്ചെടുത്തു

More
More
National Desk 1 day ago
National

സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അത് തൊഴിലില്ലായ്മ നിരക്കില്‍ പ്രതിഫലിക്കുന്നില്ല - പി ചിദംബരം

More
More
Web Desk 1 day ago
National

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി കൊല്‍ക്കത്ത

More
More
National Desk 1 day ago
National

രേവന്ത് റെഡ്ഡി നാളെ തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

More
More
National Desk 2 days ago
National

ഒരു വർഷത്തിനുള്ളിൽ കെസിആർ വീണ്ടും മുഖ്യമന്ത്രിയാകും - BRS എംഎൽഎ

More
More
National Desk 2 days ago
National

അരവിന്ദ് കെജ്‌റിവാളിനെ ബിജെപിക്ക് ഭയമാണ്- ആം ആദ്മി പാര്‍ട്ടി

More
More