'ആര്‍എസ്എസിന് മുകുന്ദന്റെ ശൈലിയാണെങ്കില്‍ ഇഷ്ടമാണ്' - സിപിഐ നേതാവ് സി ദിവാകരൻ

അന്തരിച്ച ആര്‍എസ്എസ് നേതാവ് പിപി മുകുന്ദനേയും ആര്‍എസ്എസിനേയും പ്രകീർത്തിച്ച് സിപിഐ നേതാവ് സി ദിവാകരൻ. പിപി മുകുന്ദനെപ്പോലെയാണ് എല്ലാ നേതാക്കളുമെങ്കില്‍ തനിക്ക് ആര്‍എസ്എസിനെ ഇഷ്ടമാണെന്ന് ദിവാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പിപി മുകുന്ദന്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മണക്കാട് സിപിഐക്കാരന്റ സ്ഥലത്ത് ആര്‍എസ്എസ് ശാഖ നടക്കുന്നതറിഞ്ഞ്  പ്രവര്‍ത്തകനെ വിളിച്ചുപറഞ്ഞ് ശാഖ നിര്‍ത്തിച്ചു. പിറ്റേന്നു രാവിലെ വെളുത്ത് തുടുത്ത് സുന്ദരനായ പിപി  മുകുന്ദന്‍  വീട്ടിലെത്തി. വളരെ സൗമ്യമായി പറഞ്ഞു. ശാഖ നടത്താന്‍ തടസ്സം നില്‍ക്കരുത്. ആ സൗമ്യത എന്റെ കുടുംബത്തെപ്പോലും ആകര്‍ഷിച്ചു. മുകുന്ദന്‍ വന്നപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടി. നിസ്സാരമായ പ്രാദേശിക പ്രശ്‌നത്തില്‍ ഇടപെട്ട് ആര്‍എസ്എസിന്റെ വലിയൊരു നേതാവ് വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചില്ല. അദ്ദേഹം പോയപ്പോള്‍ ഭാര്യ ചോദിച്ചത് നിങ്ങള്‍ എന്തിനാണ് ആര്‍എസ്എസ് ശാഖ നിര്‍ത്താന്‍ ശ്രമിക്കുന്നത്, വേറെ പണിയില്ലേ എന്നായിരുന്നു. ആര്‍എസ്എസിനെ കുറിച്ച് ഞങ്ങള്‍ പറഞ്ഞ് പരത്തിയത് ഇങ്ങനെയായിരുന്നില്ല, ഇതാണ് ആര്‍എസ്എസ് എങ്കില്‍ എനിക്ക് ആര്‍എസ്എസിെന ഇഷ്ടമാണ്' എന്നായിരുന്നു സി ദിവാകരന്‍റെ വാക്കുകള്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനും പങ്കെടുത്ത അനുസ്മരണയോഗത്തില്‍ പ്രധാന നേതാക്കള്‍ പോയ ശേഷമായിരുന്നു സി ദിവാകരന്‍റെ പ്രസംഗം. കെ സുരേന്ദ്രനോട് പിപി മുകുന്ദന്‍റെ ശൈലി സ്വീകരിക്കണമെന്ന് ഉപദേശിച്ചാണ് സി ദിവാകരൻ പ്രസംഗം അവസാനിപ്പിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 3 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 3 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 3 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 3 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 3 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More