മോദി ചൈനയോടു കീഴടങ്ങിയതിനെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തണം - ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മോദി ചൈനയോടു കീഴടങ്ങിയതിനെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തണം. ലഡാക്കില്‍ 4067 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കയ്യടക്കിയിട്ടും ആരും വന്നിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അത് തെറ്റാണ്. സുബ്രഹ്‌മണ്യന്‍ സ്വാമി എക്‌സില്‍ (ട്വിറ്റര്‍) പോസ്റ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഭരണഘടനയുടെ 19ാം അനുഛേദ പ്രകാരം ഈ വിഷയത്തില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍ക്കെതിരെ അടുത്തിടെയായി രൂക്ഷ വിമര്‍ശനമാണ് ഇയാള്‍ ഉയര്‍ത്തുന്നത്. വംശീയകലാപം ആളിക്കത്തിയ മണിപ്പുരില്‍ ശക്തമായ ഇടപെടല്‍ നടത്തുന്നതില്‍ പരാജയപ്പെട്ട ആഭ്യന്തര മന്ത്രി അമിത് ഷായെ കായിക മന്ത്രാലയത്തിലേക്കു മാറ്റണമെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. 

ഈസ്റ്റര്‍ ദിനത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രൈസ്തവ ദേവാലയ സന്ദര്‍ശനത്തെയും സുബ്രമണ്യന്‍ സ്വാമി വിമര്‍ശിച്ചത് ഈയടുത്താണ്. മോദിയുടേത് പ്രീണന നീക്കമാണെന്നും ഹിന്ദുത്വത്തെ അവഹേളിച്ചുവെന്നുമായിരുന്നു സ്വാമിയുടെ വിമര്‍ശനങ്ങള്‍.

Contact the author

National Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More