ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ യുഡിഎഫിന് 105 സീറ്റ് ലഭിക്കുമെന്ന് മാണി സി കാപ്പന്‍

കോട്ടയം: ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ യുഡിഎഫിന് 105 സീറ്റ് ലഭിക്കുമെന്ന് മാണി സി കാപ്പന്‍. പുതുപ്പളളിയിലെ തെരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരമാണെന്നും സമസ്ത മേഖലകളിലും ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ കേരളത്തിലാകമാനമുളള ജനങ്ങള്‍ക്കുവേണ്ടി പുതുപ്പളളിയിലെ ജനങ്ങള്‍ ഏറ്റെടുത്ത് നടത്തിയ പ്രതികരണമാണ് ചാണ്ടി ഉമ്മന്റെ വന്‍ ഭൂരിപക്ഷത്തിന് കാരണമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കുമെന്നും ഇരുപത് സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പ്രവചിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പുതുപ്പളളിയില്‍ ചാണ്ടി ഉമ്മന്‍ മുപ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മാണി സി കാപ്പന്‍ പ്രചരണത്തിന്റെ ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നു. വോട്ടെടുപ്പിന് തൊട്ടുമുന്‍പ് മണര്‍കാട് നടന്ന പൊതുസമ്മേളനത്തില്‍ കാപ്പന്‍ അത് തിരുത്തി. 35,000 നും 40,000 നും ഇടയിലാകും ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷമെന്നാണ് മാണി സി കാപ്പന്‍ പറഞ്ഞത്. ഇത് ഏറെക്കുറെ ശരിയാവുകയും ചെയ്തു. 37,719 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ വിജയിച്ചത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ ഭൂരിപക്ഷം 25000-ല്‍ കുറയില്ലെന്ന് കാപ്പന്‍ പറഞ്ഞിരുന്നു. 20,016 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമാ തോമസ് വിജയിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More