ഇന്ത്യാ സഖ്യത്തിന്റെ ശക്തി ബിജെപിയെ പരിഭ്രാന്തരാക്കുന്നു- അരവിന്ദ് കെജ്‌റിവാള്‍

ഡൽഹി: ഇന്ത്യാ സഖ്യത്തിന്റെ ശക്തി ബിജെപിയെ പരിഭ്രാന്തരാക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌റിവാൾ. 'ഇന്ത്യാ സഖ്യം വളരെ ശക്തമാണ്. ഇത് ബിജെപിയെ പരിഭ്രാന്തരാക്കുന്നു. അതുകൊണ്ടാണ് അവർ രാജ്യത്തിന്റെ പേരുമാറ്റാൻ ആഗ്രഹിക്കുന്നത്'- അരവിന്ദ് കെജ്‌റിവാൾ എക്‌സിൽ കുറിച്ചു. അടുത്തിടെ രാജ്യത്ത് ആറ് സംസ്ഥാനങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുളള വാർത്തയും അദ്ദേഹം എക്‌സിൽ പങ്കുവെച്ചു. രാജ്യത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഏഴിൽ നാലിടത്തും ഇന്ത്യാ സഖ്യം നിർത്തിയ സ്ഥാനാർത്ഥികളാണ് വിജയിച്ചത്. ബിജെപിക്ക് മൂന്ന് സീറ്റാണ് ലഭിച്ചത്. 

രാജ്യത്തിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് നേരത്തെയും കെജ്‌റിവാൾ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ചിരുന്നു. പ്രതിപക്ഷ സഖ്യത്തിന് ഭാരതം എന്ന് പേരുനൽകിയാൽ അവർ രാജ്യത്തിന്റെ പേര് ഭാരതമെന്നത് മാറ്റി ബിജെപി എന്നാക്കുമോ എന്നാണ് അരവിന്ദ് കെജ്‌റിവാൾ ചോദിച്ചത്. ഇന്ത്യ ഒരു പാർട്ടിയുടേത് മാത്രമല്ലെന്നും 140 കോടി ജനങ്ങളുടേതാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യാ എന്ന് പേരിട്ടതുമുതൽ ബിജെപി രാജ്യത്തിന്റെ പേരുമാറ്റുമെന്ന തരത്തിൽ അഭ്യൂഹമുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഭരണഘടനയുടെ ഒന്നാം അനുച്ഛേദം രാജ്യത്തെ വിശേഷിപ്പിക്കുന്നത് ഇന്ത്യാ ദാറ്റ് ഈസ് ഭാരത് എന്നാണ്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതാണ് ലോകരാജ്യങ്ങൾ അംഗീകരിച്ച പേര്. സാധാരണ ഹിന്ദിയിൽ എഴുതുമ്പോൾ മാത്രമാണ് ഭാരത് എന്ന് ഉപയോഗിക്കാറുളളത്. ഇന്ത്യ എന്നത് മാറ്റി പാസ്‌പോർട്ടടക്കം എല്ലായിടത്തും ഭാരത് എന്നാക്കാനാണ് കേന്ദ്രസർക്കാർ നീക്കം.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More