പുതുപ്പളളി വിജയത്തെ ലോകം കീഴടക്കിയ സംഭവം പോലെ വാര്‍ത്തയാക്കുന്നു- മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പുതുപ്പളളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ കനത്ത പരാജയത്തില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. പുതുപ്പളളിയിലെ ചാണ്ടി ഉമ്മന്റെ വിജയം ലോകം കീഴക്കിയ സംഭവം പോലെ വാര്‍ത്തയാക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതോടുകൂടി കേരളത്തിലെ തെരഞ്ഞെടുപ്പുകളെല്ലാം കഴിഞ്ഞെന്ന നിലയിലാണ് വാര്‍ത്തകളെന്നും ഇതിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സെക്രട്ടറി, തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പറഞ്ഞതാണെന്നും അതില്‍ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. 

'ലോകം കീഴടക്കിയ സംഭവം പോലെ വാര്‍ത്തയാക്കാനുളള ശ്രമമാണ് നടക്കുന്നത്. അതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. കേരളത്തില്‍ എല്ലാ തെരഞ്ഞെടുപ്പുകളും കഴിഞ്ഞെന്ന രീതിയിലാണ് പ്രചാരണം. കേരളത്തിലെ എല്‍ഡിഎഫ് ആകെ ദുര്‍ബലപ്പെട്ടെന്നും സര്‍ക്കാര്‍ ആകെ പ്രയാസത്തിലാണെന്നുമൊക്കെ വരുത്തിത്തീര്‍ക്കാനാണ് ശ്രമം. എല്ലാ കാലത്തും ഇത്തരം പ്രചാരണങ്ങള്‍ നടന്നിട്ടുണ്ട്'- മുഹമ്മദ് റിയാസ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ജനപ്രതിനിധിയുടെ മരണാനന്തരം വരുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ അടുത്ത ബന്ധു മത്സരിക്കുന്ന അവസരങ്ങളിലെല്ലാം മരിച്ചയാളോടുളള സഹതാപം കൊണ്ട് മത്സരിച്ചയാള്‍ വിജയിച്ചിട്ടുണ്ടെന്നാണ് എം സ്വരാജ് പറഞ്ഞത്. ഇത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന ഒന്നല്ലെന്നും ജനാധിപത്യത്തില്‍നിന്ന് രാഷ്ട്രീയത്തെ ചോര്‍ത്തിക്കളയുന്ന, നാടിന്റെ വികസനത്തെക്കുറിച്ചുളള ചര്‍ച്ചകളെ അപ്രസക്തമാക്കുന്ന അരാഷ്ട്രീയ നടപടിയാണെന്നും സ്വരാജ് പറഞ്ഞു. പുതുപ്പളളിയില്‍ ജെയ്ക്ക് സി തോമസും ചാണ്ടി ഉമ്മനും തമ്മിലല്ല, ഉമ്മന്‍ചാണ്ടിയും ജെയ്ക്ക് സി തോമസും തമ്മില്‍ തന്നെയായിരുന്നു മത്സരമെന്നും മരിച്ചുപോയല്ലോ എന്ന സഹതാപം ജനങ്ങള്‍ പ്രകടിപ്പിച്ചതുകൊണ്ടാണ് ചാണ്ടി ഉമ്മന്‍ വിജയിച്ചതെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More