പുതുപ്പളളിയില്‍ മാത്രമല്ല, ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് ആറിടങ്ങളില്‍

ഡല്‍ഹി: കേരളം പുതുപ്പളളി ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. പുതുപ്പളളിക്കൊപ്പം രാജ്യത്തെ 6 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ത്രിപുര, പശ്ചിമബംഗാള്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജാര്‍ഖണ്ഡിലെ ഡുമ്രി, ത്രിപുരയിലെ ബോക്‌സാനഗര്‍, ധനപൂര്‍ പശ്ചിമബംഗാളിലെ ദുപ്ഗുരി, ഉത്തര്‍പ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ചിടത്ത് ജനപ്രതിനിധികളുടെ മരണമാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയതെങ്കില്‍ രണ്ടിടത്ത് ജനപ്രതിനിധികള്‍ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയും ബിജെപിയും തമ്മിലുളള ആദ്യത്തെ പോരാട്ടമാണ് ഇന്ന് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ജാര്‍ഖണ്ഡിലെ ഡുമ്രിയില്‍ മുന്‍മന്ത്രി ജഗര്‍നാഥ് മഹാതോ മരിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ ഇന്ത്യാ സഖ്യത്തിലെ ജെഎംഎം സ്ഥാനാര്‍ത്ഥി ബേബി ദേവിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി യശോദ ദേവിയും തമ്മിലാണ് മത്സരം. ത്രിപുരയിലെ ധനപൂരില്‍ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സിപിഎം സ്ഥാനാര്‍ത്ഥി കൗശിക് ദേബ്‌നാഥും ബിജെപി സ്ഥാനാര്‍ത്ഥി ബിന്ദു ദേബ്‌നാലും തമ്മിലാണ് മത്സരം. ബോക്‌സാനഗറില്‍ ഷംസുല്‍ ഹഖ് എംഎല്‍എയുടെ മരണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഷംസുല്‍ ഹഖിന്റെ മകന്‍ മിസാന്‍ ഹുസൈനാണ് സിപിഎം സ്ഥാനാര്‍ത്ഥി. ബിജെപിയുടെ തജഫല്‍ ഹുസൈനാണ് എതിര്‍ സ്ഥാനാര്‍ത്ഥി. ത്രിപുരയിലെ രണ്ട് സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്കും കോണ്‍ഗ്രസ് പിന്തുണയുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉത്തരാഖണ്ഡില്‍ ബിജെപിയുടെ ജനപ്രതിനിധി രാംദാസിന്റെ മരണത്തോടെയുണ്ടായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എഎപി വിട്ട് കോണ്‍ഗ്രസിലെത്തിയ ബസന്ത് കുമാറും രാംദാസിന്റെ ഭാര്യ പാര്‍വ്വതിയും തമ്മിലാണ് മത്സരം. ബംഗാളില്‍ ബിജെപിയും സിപിഎം-കോണ്‍ഗ്രസ് സഖ്യവും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലാണ് മത്സരം. ബിജെപി എംഎല്‍എ ബിഷു പദറായ് മരണപ്പെട്ട ഒഴിവിലേക്കാണ് മത്സരം.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 16 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More