പ്രധാനമന്ത്രി കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് പറയുന്നതിനര്‍ത്ഥം കോണ്‍ഗ്രസുകാരെ കൊല്ലണമെന്നാണോ?- ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമര്‍ശം വംശഹത്യക്കുളള ആഹ്വാനമാണെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ബിജെപി നേതാക്കള്‍ തന്റെ പരാമര്‍ശത്തെ വളച്ചൊടിക്കുകയാണെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. സനാതന ധര്‍മ്മത്തെക്കുറിച്ചുളള പരാമര്‍ശത്തിന്റെ പേരില്‍ എന്ത് നിയമനടപടി നേരിടേണ്ടി വന്നാലും അതിന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഞാനിത് പറഞ്ഞുകൊണ്ടേയിരിക്കും. ഞാന്‍ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തുവെന്ന് പറയുന്നത് ബാലിശമാണ്. ചിലര്‍ ദ്രാവിഡം ഇല്ലാതാക്കണമെന്ന് പറയുന്നു. അതിനര്‍ത്ഥം ഡിഎംകെ പ്രവര്‍ത്തകരെയെല്ലാം കൊല്ലണമെന്നാണോ? പ്രധാനമന്ത്രി നിരന്തരം കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് പറയുന്നു. അതിനര്‍ത്ഥം എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കൊല്ലണമെന്നാണോ? ദ്രാവിഡ മോഡല്‍ നല്ല മാറ്റങ്ങള്‍ക്കാണ് ആഹ്വാനം ചെയ്യുന്നത്. എല്ലാ ജനങ്ങളും തുല്യരായിരിക്കണം. ബിജെപി എന്റെ വാക്കുകളെ വളച്ചൊടിക്കുകയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയുമാണ്. ഇത് അവരുടെ സ്ഥിരം പണിയാണ്. അവര്‍ എനിക്കെതിരെ എത്ര കേസുകള്‍ നല്‍കിയാലും അത് നേരിടാന്‍ ഞാന്‍ തയാറാണ്.'-ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. 

ബിജെപിക്ക് ഇന്ത്യാ സഖ്യത്തെ ഭയമാണെന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്നും ഉദയനിധി പറഞ്ഞു. ഒരു കുലം ഒരു ദൈവം എന്നതാണ് ഡിഎംകെയുടെ നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 6 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More