കോട്ടയം: ഒരു മാസത്തോളം നീണ്ട പരസ്യപ്രചാരണത്തിനൊടുവില്‍ പുതുപ്പളളി നാളെ പോളിംഗ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണം. പരമാവധി വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ത്ഥിക്കുകയാണ് സ്ഥാനാര്‍ത്ഥികളുടെ ലക്ഷ്യം. വോട്ടര്‍മാര്‍ക്കുളള സ്ലിപ്പ് വിതരണം രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടക്കും. വോട്ടെടുപ്പ് സാമഗ്രികള്‍ ഇന്ന് ഉദ്യോഗസ്ഥര്‍ വിതരണം ചെയ്യും. സ്ട്രോംഗ് റൂമായ കോട്ടയം ബസേലിയോസ് കോളേജില്‍ നിന്നാണ് 182 ബൂത്തുകളിലേക്കുമുളള സാമഗ്രികള്‍ വിതരണം ചെയ്യുന്നത്. മുഴുവന്‍ ബൂത്തുകളിലും വെബ് കാസ്റ്റിംഗും വി വി പാറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നാളെ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് വോട്ടെടുപ്പ് നടക്കുക. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടെ 1,76,417 വോട്ടര്‍മാരാണ് മണ്ഡലത്തിലുളളത്. വോട്ടെടുപ്പ് നടക്കുന്നതിനാല്‍ നാളെ പുതുപ്പളളി മണ്ഡലത്തിന്റെ പരിധിയിലുളള സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.