ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയില്‍ കണ്ട ആള്‍ക്കൂട്ടം വോട്ടാകില്ല, തൃക്കാക്കരയല്ല പുതുപ്പളളി- ഇപി ജയരാജന്‍

കണ്ണൂര്‍: ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയില്‍ കണ്ട ആള്‍ക്കൂട്ടം വോട്ടായി മാറില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. പുതുപ്പളളിയില്‍ അനുകമ്പയും സഹതാപ തരംഗവുമുണ്ടാക്കാന്‍ യുഡിഎഫ് ഇവന്റ് മാനേജ്‌മെന്റ് പദ്ധതി നടത്തുന്നുണ്ടെന്നും തൃക്കാക്കരയല്ല പുതുപ്പളളിയെന്ന് അവര്‍ മനസിലാക്കണമെന്നും ഇപി ജയരാജന്‍ പറഞ്ഞു. പുതുപ്പളളിയില്‍ ജയിക്കാനാവുമെന്ന് എല്‍ഡിഎഫിന് ആത്മവിശ്വാസമുണ്ടെന്നും തൃക്കാക്കരയില്‍നിന്ന് വ്യത്യസ്തമായ സ്ഥിതിഗതികളാണ് ഇന്നുളളതെന്നും ഇപി പറഞ്ഞു. 

'യുഡിഎഫിന് മറ്റൊരു കാര്യവും ജനങ്ങളോട് പറയാനില്ലാത്തതുകൊണ്ടാണ് മരണത്തെ വോട്ടാക്കാന്‍ ശ്രമിക്കുന്നത്. മരണപ്പെട്ടയാളെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി അടിസ്ഥാനരഹിതമായ വാദങ്ങള്‍ ഉന്നയിച്ച് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല. മരണം അനുകമ്പയാക്കി മാറ്റി ആ സഹതാപ തരംഗത്തിലൂടെ വോട്ട് നേടിയെടുക്കാനാണ് യുഡിഎഫിന്റെ ശ്രമം. അതിനുളള ഇവന്റ് മാനേജ്‌മെന്റ് പരിപാടി തന്നെ അവര്‍ ഉമ്മന്‍ചാണ്ടി മരിച്ച ശേഷം പുതുപ്പളളിയില്‍ നടപ്പിലാക്കി. അതെല്ലാം ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ട്'- ഇപി ജയരാജന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദേശീയ രാഷ്ട്രീയവും കേരളത്തിലെ സ്ഥിതിഗതികളും പുതുപ്പളളിയുടെ രാഷ്ട്രീയവും പരിഗണിച്ചാല്‍ ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More