'ഞങ്ങള്‍ പദവിക്കുവേണ്ടിയല്ല, രാജ്യത്തെ രക്ഷിക്കാന്‍ വന്നവരാണ്- ഇന്ത്യാ സഖ്യത്തെക്കുറിച്ച് അരവിന്ദ് കെജ്‌റിവാള്‍

മുംബൈ: ഇന്ത്യാ സഖ്യത്തിലെ കക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌റിവാള്‍. ഇന്ത്യാ മുന്നണിയിലെ കക്ഷികള്‍ക്കിടയില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്നും ഇവിടെയുളളവര്‍ പദവിക്കുവേണ്ടിയല്ല, ഇന്ത്യയെ രക്ഷിക്കാനെത്തിയവരാണെന്നും അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു. മുംബൈയില്‍ ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഇത് 28 രാഷ്ട്രീയ പാര്‍ട്ടികളുടെ മാത്രമല്ല, 140 കോടി ജനങ്ങളുടെയും സഖ്യമാണ്. ഇവിടെ ഇല്ലാത്ത ചേരിപ്പോരിനെപ്പറ്റി അഭ്യൂഹങ്ങളുയരുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇന്ത്യാ സഖ്യത്തിന്റെ മൂന്ന് യോഗങ്ങളിലും പങ്കെടുത്തയാളാണ് ഞാന്‍. പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ തന്നെ പറയുന്നു, എല്ലാ മീറ്റിംഗുകളും നടന്നത് സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തിലാണ്. സംഘര്‍ഷങ്ങളൊന്നുമുണ്ടായിട്ടില്ല'- അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സഖ്യത്തിലുളളവര്‍ ആരും പദവിക്കായി വന്നവരല്ലെന്നും രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുപോകാനെത്തിയവരാണെന്നും കെജ്‌റിവാള്‍ പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ അന്ത്യം ഇന്ത്യാ സഖ്യം കാരണമാകുമെന്ന് തനിക്കുറപ്പുണ്ടെന്നും സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 14 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More