ഇന്ത്യ സഖ്യം ഇങ്ങനെ പോയാല്‍ കേന്ദ്ര സര്‍ക്കാര്‍ എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന് ഉദ്ധവ് താക്കറെ

ഇങ്ങനെ പോയാല്‍ ഇന്ത്യ സഖ്യം അടുത്ത മീറ്റിംഗുകള്‍ പൂര്‍ത്തിയാക്കും മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന് പരിഹസിച്ച് ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ. ഇന്ത്യ സഖ്യം കൂടുതല്‍ ശക്തമാകുന്നത് ബിജെപിയെ ഭയപ്പെടുത്തുന്നുവെന്നും അതുകൊണ്ടാണ് ഇപ്പോള്‍തന്നെ എൽപിജി സിലിണ്ടര്‍ വില കുറച്ചതെന്നും ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി പറഞ്ഞിരുന്നു. അതിനു ചുവടുപിടിച്ചാണ് ശിവസേനയുടെയും പ്രതികരണം.

ഞങ്ങൾക്ക് (പ്രതിപക്ഷ സഖ്യമായ ഇന്ത്യ) പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിരവധി പേരുകള്‍ നിര്‍ദേശിക്കാനുണ്ട്. എന്നാല്‍, ബിജെപിക്ക് എത്ര ഓപ്ഷനുകൾ ഉണ്ട്? എന്നും ഉദ്ധവ് താക്കറെ ചോദിച്ചു. മഹാരാഷ്ട്രയിലെ കോൺഗ്രസ്-സേന-എൻസിപി സഖ്യം മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, 'ഇന്ത്യ' യുടെ സുപ്രധാന യോഗത്തിന് ഇന്ന് മുംബൈയില്‍ തുടക്കമാകും. സീറ്റ് വിഭജനം, സഖ്യത്തിന്റെ ലോഗോ, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി, കൊടി, കോ ഓര്‍ഡിനേറ്റര്‍ തെരഞ്ഞെടുപ്പ് തുടങ്ങി 2024 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുളള പല സുപ്രധാന തീരുമാനങ്ങളും യോഗത്തില്‍ കൈക്കൊള്ളുമെന്നാണ് സൂചന. പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ മൂന്നാമത്തെ യോഗമാണ് ഇന്നും നാളെയുമായി മുംബൈയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കാനിരിക്കുന്നത്. ആദ്യ രണ്ട് യോഗങ്ങള്‍ പട്‌നയിലും ബെംഗളൂരുവിലുമായി നടന്നിരുന്നു. 

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More