അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണം ശുദ്ധ മര്യാദക്കേടെന്ന് ജെയ്ക്ക് സി തോമസ്

പുതുപ്പളളി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകളും പുതുപ്പളളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ സഹോദരിയുമായ അച്ചു ഉമ്മനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ്. അച്ചുവിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണം ശുദ്ധ മര്യാദക്കേടാണെന്ന് ജെയ്ക്ക് സി തോമസ് പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആയാലും മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആയാലും വ്യക്തി അധിക്ഷേപം അംഗീകരിക്കാന്‍ കഴിയില്ലെന്നും അന്തസ്സുളളവര്‍ വ്യക്തി അധിക്ഷേപത്തെ പിന്തുണയ്ക്കില്ലെന്നും ജെയ്ക്ക് സി തോമസ് പറഞ്ഞു.

അച്ചു ഉമ്മനെതിരെ ഇടത് അനുകൂല പ്രൊഫൈലുകളില് നിന്നാണ് അധിക്ഷേപങ്ങളുയരുന്നത്. വീണാ വിജയന്റെ മാസപ്പടി വിവാദങ്ങള്‍ക്ക് മറുപടിയെന്നോണം അച്ചുവിന്റെ ജീവിതശൈലിയെയും വസ്ത്രധാരണത്തെയും ചൂണ്ടിക്കാണിച്ചാണ് അധിക്ഷേപം. അച്ചു ഉമ്മന്റെ ഇന്‍സ്റ്റഗ്രാം വീഡിയോകളും ചിത്രങ്ങളുംവെച്ച് അത്യാഢംബര ജീവിതം നയിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ മകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്. അച്ചു ഉപയോഗിക്കുന്ന ബാഗിന്റെയും ചെരിപ്പിന്റെയും വില കണ്ടെത്തി അതിനുളള പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് അന്വേഷിക്കണമെന്നും ഇടത് പ്രൊഫൈലുകള്‍ ആവശ്യപ്പെടുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടിയുമായി അച്ചു ഉമ്മന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താനൊരിക്കലും ചെറിയ നേട്ടത്തിനുവേണ്ടി പോലും പിതാവ് ഉമ്മന്‍ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ലെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു. ചെയ്ത കാര്യങ്ങളിലെല്ലാം സുതാര്യത പുലര്‍ത്തിയിട്ടുണ്ടെന്നും തന്റെ കരിയറുമായി ബന്ധപ്പെട്ട് സൈബര്‍ പോരാളികള്‍ നടത്തുന്ന വ്യാജ പ്രചാരണം നിരാശാജനകമാണെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More