ചെന്നൈ: ദി കശ്മീര്‍ ഫയല്‍സിന് ദേശീയ പുരസ്കാരം നല്‍കിയതിനെതിരെ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുളള നര്‍ഗീസ് ദത്ത് ദേശീയ അവാര്‍ഡാണ് വിവാദ ചിത്രമായ കശ്മീര്‍ ഫയല്‍സിന് നല്‍കിയത്. 'വിവാദ ചിത്രമെന്ന നിലയില്‍ നിഷ്പക്ഷ സിനിമാ നിരൂപകര്‍ അവഗണിച്ച ഒരു ചിത്രത്തിന് ദേശീയോദ്ഗ്രഥന ചിത്രത്തിനുളള നര്‍ഗീസ് ദത്ത് അവാര്‍ഡ് ലഭിച്ചത് ആശ്ചര്യകരമാണ്. ചലച്ചിത്ര-സാഹിത്യ പുരസ്കാരങ്ങളില് രാഷ്ട്രീയ പക്ഷപാതം ഇല്ലാതായാല്‍ കാലാതീതമായ ബഹുമതിയാകും. വില കുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ദേശീയ പുരസ്കാരങ്ങളുടെ അന്തസ്സില്‍ വിട്ടുവീഴ്ച്ച ചെയ്യരുത്'- എം കെ സ്റ്റാലിന് ട്വിറ്ററില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അല്ലു അര്‍ജ്ജുനാണ് മികച്ച നടനുളള ദേശീയ പുരസ്കാരം ലഭിച്ചത്. പുഷ്പ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ഗംഗുഭായ് കത്തിയവാഡി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടും മിമി എന്ന ചിത്രത്തിലെ അഭിനയത്തിന് കൃതി സനോണും മികച്ച നടിക്കുന്ന അവാര്‍ഡ് പങ്കിട്ടു. മികച്ച ഫീച്ചര്‍ ഫിലിം ആയി മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് നമ്പി നാരായണന്റെ ജീവിതകഥയെ ആസ്പദമാക്കി ആര് മാധവന് സംവിധാനം ചെയ്ത റോക്കട്രി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ജനപ്രീതിയുളള ചിത്രമായി ആര്‍ആര്‍ആര്‍ തെരഞ്ഞെടുക്കപ്പെട്ടു. നിഖില്‍ മഹാജനാണ് മികച്ച സംവിധായകന്.