'സര്‍വ്വകലാശാല സിലബസില്‍ എന്റെ ആത്മകഥ ഉള്‍പ്പെടുത്തിയതിനോട് യോജിക്കുന്നില്ല'- കെ കെ ശൈലജ

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ സിലബസില്‍ തന്റെ ആത്മകഥ ഉള്‍പ്പെടുത്തിയതിനോട് യോജിക്കുന്നില്ലെന്ന് മുന്‍ മന്ത്രി കെ കെ ശൈലജ. സര്‍വ്വകലാശാലയുടെ സിലബസില്‍ തന്റെ പുസ്തകം ഉള്‍പ്പെടുത്തണമെന്ന് താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ലെന്നും അതുള്‍പ്പെടുത്തിയതിനോട് താല്‍പ്പര്യമില്ലെന്നും അതിനോട് ജോയിക്കുന്നില്ലെന്നും കെ കെ ശൈലജ പറഞ്ഞു. തനിക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നും അവര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം. 

കണ്ണൂര്‍ സര്‍വ്വകലാശാല എം എ ഇംഗ്ലീഷ് സിലബസിലാണ് കെ കെ ശൈലജയുടെ ആത്മകഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'മൈ ലൈഫ് ആസ് എ കൊമ്രേഡ്' എന്നാണ് ആത്മകഥയുടെ പേര്. ഒന്നാം സെമസ്റ്ററിലെ 'ലൈഫ് റൈറ്റിംഗ്' എന്ന പേപ്പറിലാണ് ആത്മകഥ പഠിക്കാനുളളത്. ഗാന്ധിജി, ഡോ. ബി ആര്‍ അംബേദ്കര്‍ എന്നിവരുടെ ആത്മകഥകള്‍ക്കൊപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും ഉള്‍പ്പെടുത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ഏപ്രിലില്‍ ഡല്‍ഹി കേരളാ ഹൗസില്‍വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് കെ കെ ശൈലജയുടെ ആത്മകഥ പ്രകാശനം ചെയ്തത്. പാര്‍ട്ടിക്കകത്തും ഭരണരംഗത്തും നേരിട്ട അനുഭവങ്ങളാണ് മുന്‍ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജ ആത്മകഥയില്‍ പറയുന്നത്. നാണക്കാരിയായ പെണ്‍കുട്ടി അധ്യാപികയായതിനെക്കുറിച്ചും പിന്നീട് രാഷ്ട്രീയത്തിലെത്തിയതിനെ കുറിച്ചും മന്ത്രിയെന്ന നിലയ്ക്ക് നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പുസ്തകത്തില്‍ പറയുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More