താൻ മരിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയവർ മാപ്പുപറയണമെന്ന് ഹീത്ത് സ്ട്രീക്ക്

താന്‍ മരിച്ചെന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് സിംബാബ്‌വേ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക്. സമൂഹമാധ്യമങ്ങളിലെ കിംവദന്തികള്‍ തന്നെ ഏറെ വേദനിപ്പിച്ചെന്നും വ്യാജ പ്രചാരണങ്ങള്‍ നടത്തിയവര്‍ മാപ്പുപറയണമെന്നും ഹീത്ത് സ്ട്രീക്ക് പറഞ്ഞു. 'അതൊരു വ്യാജ വാര്‍ത്തയാണ്. ഞാന്‍ ജീവിച്ചിരിപ്പുണ്ട്. സന്തോഷത്തോടെ. സമൂഹമാധ്യമങ്ങളുടെ ഈ കാലഘട്ടത്തില്‍ സ്ഥിരീകരിക്കപ്പെടാത്ത വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ അസ്വസ്ഥത തോന്നുന്നു. ആ വാര്‍ത്ത എന്നെ വേദനിപ്പിച്ചു. വ്യാജ പ്രചാരണങ്ങള്‍ നടത്തിയവര്‍ മാപ്പുപറയണം'- ഹീത്ത് സ്ട്രീക്ക് പറഞ്ഞതായി മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തു. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. 

ഹീത്തിന്റെ സഹതാരമായിരുന്ന ഹെന്‍ട്രി ഒലേങ്കയുള്‍പ്പെടെയുളളവര്‍ മരണവാര്‍ത്ത പങ്കുവെക്കുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കുളളില്‍ ഹീത്ത് സ്ട്രീക്കിന്റെ മരണവാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കി ഹെന്‍ട്രി തന്നെ രംഗത്തെത്തി. ആദരാജ്ഞലികള്‍ അര്‍പ്പിച്ചുളള പോസ്റ്റും പിന്‍വലിച്ചു. ഹീത്ത് സ്ട്രീക്കുമായുളള വാട്ട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും ഹെന്‍ട്രി പങ്കുവെച്ചു. 'ഹീത്ത് സ്ട്രീക്ക് മരണപ്പെട്ടുവെന്ന റിപ്പോര്‍ട്ട് വ്യാജമാണ്. അദ്ദേഹവുമായി ഞാന്‍ സംസാരിച്ചു. തേര്‍ഡ് അമ്പയര്‍ അദ്ദേഹത്തെ തിരികെ വിളിച്ചിരിക്കുന്നു. അദ്ദേഹം ജീവനോടെയുണ്ട്'- എന്നാണ് ഹെന്‍ട്രി ട്വിറ്ററില്‍ കുറിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിംബാബ്‌വേ ക്രിക്കറ്റിന്റെ സുവര്‍ണ കാലഘട്ടമായ 1990 മുതല്‍ രണ്ടായിരത്തിന്റെ തുടക്കം വരെയുളള കാലയളവില്‍ ടീമിന്റെ നെടുംതൂണായിരുന്നു ഹീത്ത് സ്ട്രീക്ക്. സിംബാബ് വേക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനവും കളിച്ചിട്ടുണ്ട്. 4933 റണ്‍സും 455 വിക്കറ്റും സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ സിംബാബ് വേക്കായി കൂടുതല്‍ വിക്കറ്റ് നേടിയതിന്റെ റെക്കോര്‍ഡ് സ്ട്രീക്കിന്റെ പേരിലാണ്. 2005-ല്‍ അദ്ദേഹം വിരമിച്ചു.

Contact the author

International Desk

Recent Posts

International

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി ഗ്രീസ്; കുഞ്ഞുങ്ങളെ ദത്തെടുക്കാനും അനുമതി

More
More
International

ഗസയിലെ കൂട്ടക്കൊല ന്യായീകരിക്കാനാവില്ല; ഇസ്രായേലിനെതിരെ വത്തിക്കാന്‍ മുഖപത്രം

More
More
International

അമേരിക്കയില്‍ റാലിക്കിടെ വെടിവയ്പ്പ്; ഒരു മരണം, 21 പേര്‍ക്ക് പരിക്കേറ്റു

More
More
International

ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി ലോകത്തെ ഏറ്റവും മികച്ച മന്ത്രി

More
More
International

ചൊവ്വയെ മനുഷ്യരുടെ കോളനിയാക്കും, 10 ലക്ഷം പേരെ അയയ്ക്കുകയാണ് ലക്ഷ്യം- ഇലോൺ മസ്‌ക്

More
More
International

ഇസ്‌ലാമിക നിയമം ലംഘിച്ച് വിവാഹം; ഇമ്രാൻ ഖാനും ഭാര്യക്കും ഏഴു വർഷം തടവു ശിക്ഷ വിധിച്ച് പാക് കോടതി

More
More