ആലപ്പുഴയ്ക്ക് ഓണസമ്മാനമായി 2 പാലങ്ങളും 12 റോഡുകളും; നാടാകെ വികസനമുന്നേറ്റത്തിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്‌

ഏഴ് വര്‍ഷമായി തുടര്‍ച്ചയായി ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നാടാകെ വികസന മുന്നേറ്റത്തിലാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആലപ്പുഴ നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്ന പദ്ധതികളോരോന്നും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും ആലപ്പുഴയ്ക്ക് രണ്ട് പാലങ്ങളും 12 റോഡുകളുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കുന്ന ഓണസമ്മാനമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. 

മന്ത്രി മുഹമ്മദ് റിയാസിന്റെ കുറിപ്പ്

രണ്ട് പാലങ്ങളും 12 റോഡുകളും.. 

ആലപ്പുഴയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഓണസമ്മാനം

ഏഴ് വര്‍ഷക്കാലമായി തുടർച്ചയായി ഭരിക്കുന്ന എല്‍ഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ നാടാകെ വികസമുന്നേറ്റത്തിലാണ്. ആലപ്പുഴ നഗരത്തിന്‍റെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്ന പദ്ധതികളോരോന്നും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. അതില്‍ പ്രധാനപ്പെട്ട ശവക്കോട്ട പാലം, കൊമ്മാടി പാലം, ആലപ്പുഴ കളര്‍കോട് റിംഗ് റോഡ് പദ്ധതിയില്‍ ഉള്‍പ്പെട്ട 12 റോഡുകള്‍ എന്നിവ നാളെ നാടിന് സമര്‍പ്പിക്കുകയാണ്. 

2016-21 എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, മന്ത്രിമാരായ ഡോ. തോമസ് ഐസക്, ജി സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ വിഭാവനം ചെയ്ത ഈ പ്രവൃത്തികള്‍ സാങ്കേതിക തടസ്സങ്ങളും കോവിഡും കാലാവസ്ഥാവ്യതിയാനങ്ങളും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കാരണം നീണ്ടുപോവുകയായിരുന്നു. 

2021 മെയ് 20 ന് ഈ സര്‍ക്കാര്‍ വന്നതിന് ശേഷം പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ കൂട്ടായ ഇടപെടല്‍ നടത്തിയിരുന്നു.

ഇതിനു വേണ്ടി നിരവധി യോഗങ്ങൾ ഞങ്ങൾ നടത്തി.

എ എം ആരിഫ് എംപി, പി പി ചിത്തരഞ്ജന്‍ എംഎല്‍എ, എച്ച് സലാം എംഎല്‍എ എന്നിവരും ആലപ്പുഴയിലെ രാഷ്ട്രീയപാര്‍ട്ടി നേതൃത്വവും ഈ പദ്ധതികളുമായി ബന്ധപ്പെട്ട് നിരന്തരം ഇടപെട്ടു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഓണസമ്മാനമായി പാലങ്ങളും റോഡുകളും നാടിന് സമര്‍പ്പിക്കാനാകുന്നതിൽ അതിയായ സന്തോഷമുണ്ട്. 

അമ്പലപ്പുഴ, ആലപ്പുഴ നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് വാട കനാലിന് കുറുകെ നിലവിലുണ്ടായിരുന്ന ശവക്കോട്ട പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിര്‍മ്മിച്ചത്. മനോഹരമായ ഒരു നടപ്പാലവും ഇതോടൊപ്പം നിര്‍മ്മിച്ചിട്ടുണ്ട്. നഗരത്തിന്‍റെ ഹൃദയഭാഗത്ത് പുതിയ പാലവും നടപ്പാലവും വന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ്  പ്രതീക്ഷിക്കുന്നത്. 

അതോടൊപ്പം കൊമ്മാടി കൈചൂണ്ടി റോഡില്‍ എംഎസ് കനാലിന് കുറുകെയുണ്ടായിരുന്ന കൊമ്മാടി പാലവും വീതികൂട്ടി പുനര്‍നിര്‍മ്മിച്ചിരിക്കുകയാണ്.  

ആലപ്പുഴ ജില്ലയിലെ കണക്ടിവിറ്റി റോഡുകള്‍ നൂതനസാങ്കേതിക വിദ്യകളുടെ സഹായത്തോടെ നവീകരിക്കുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച കണക്ടിവിറ്റി റിംഗ് റോഡ് പദ്ധതിയും പുരോഗമിക്കുകയാണ്. ആലപ്പുഴ കളര്‍കോട് കണക്ടിവിറ്റി റിംഗ് റോഡ് ഫേസ് 4 പൂര്‍ത്തിയായി. ആലപ്പുഴ നഗരത്തിന്‍റെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്ന 12 റോഡുകളാണ് നവീകരണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.

ഈ പ്രവൃത്തികളുമായി സഹകരിച്ച എല്ലാവർക്കും പൊതുമരാമത്ത് വകുപ്പിന്റെ പേരിൽ പ്രത്യേക നന്ദി അറിയിക്കുന്നു..

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Social Post

ബോണ്ടുവാങ്ങി ബോണ്ടായ മാര്‍ട്ടിന്‍

More
More
Web Desk 9 hours ago
Social Post

മെയ് ഡേയും മെയ് ഡേ മുന്നറിയിപ്പും

More
More
Web Desk 9 hours ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 9 hours ago
Social Post

സ്ത്രീധനം വാങ്ങിയാല്‍ എന്ത്‌ സംഭവിക്കും?

More
More
Web Desk 2 days ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 2 days ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More