വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക നിയന്ത്രണം ഇനിയില്ല

കേരളത്തില്‍ ഒറ്റ, ഇരട്ട അക്കത്തിലുള്ള വാഹന നിയന്ത്രണം നീക്കി. ഇതോടെ ഇനി രാവിലെ ഏഴുമുതല്‍ രാത്രി എഴുവരെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് തടസമില്ല. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഈ ഇളവില്ല. അവശ്യസര്‍വീസുകള്‍ക്കു മാത്രമാണ് ഇവിടെ അനുമതിയുള്ളത്. നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദ്ദേശത്തില്‍ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. 

കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഏപ്രിൽ 20 മുതൽ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാൻ ഒറ്റ, ഇരട്ട നമ്പർ ക്രമീകരണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഒറ്റ, ഇരട്ട അക്കങ്ങളിൽ അവസാനിക്കുന്ന നമ്പറുകളുള്ള വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഓടാൻ അനുവദിക്കുന്ന രീതിയാണിത്. കേന്ദ്ര നിർദേശത്തിൽ ഒറ്റ, ഇരട്ട അക്കത്തെക്കുറിച്ചു പരാമർശമില്ലാത്തതിനാൽ നിയന്ത്രണം ഉണ്ടാകില്ലെന്നു ഗതാഗതവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും അതുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പങ്ങള്‍ അവസാനിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More