കോഴിക്കോട്: രണ്ടുവര്‍ഷം മാത്രം നീളുന്ന ഉദ്യോഗസ്ഥ ഭരണം അവസാനിക്കാതെ ലക്ഷദ്വീപ് രക്ഷപ്പെടില്ലെന്ന് സംവിധായക ഐഷ സുല്‍ത്താന. ലക്ഷദ്വീപില്‍ തങ്ങളനുഭവിക്കുന്ന ജീവിതം പലര്‍ക്കും കെട്ടുകഥയായി തോന്നാമെന്നും ലക്ഷദ്വീപിലെ ഓരോ വീടിനും അനേകം ദുരിത കഥ പറയാനുണ്ടെന്നും ഐഷ സുല്‍ത്താന പറഞ്ഞു. യുവകലാസാഹിതിയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി ഇത്രയധികം വര്‍ഷം കഴിഞ്ഞിട്ടും സ്വാതന്ത്ര്യം കിട്ടാത്ത സ്ഥലമാണ് ലക്ഷദ്വീപ്. ഇവിടെ ഉദ്യോഗസ്ഥ ഭരണമാണ്. രണ്ടുവര്‍ഷം കൂടുമ്പോള്‍ മാറി മാറി വരുന്ന ഉദ്യോഗസ്ഥരാണ് ലക്ഷദ്വീപ് ഭരിക്കുന്നത്. അവര്‍ ഇവിടെ ഒരു തരത്തിലുളള വികസനവും നടപ്പിലാക്കുന്നില്ല. വെളളത്തിനും മരുന്നിനും ഡോക്ടര്‍ക്കും വൈദ്യുതിക്കും സ്കൂളിനും ക്ലാസ്റൂമിനുംവേണ്ടി സമരം ചെയ്യേണ്ടിവരുന്ന നാടാണ് ലക്ഷദ്വീപ്. ഒരു നാടിനുവേണ്ട ഒന്നും കിട്ടാത്ത ഇടത്താണ് പ്രഫുല്‍ പട്ടേല്‍ ബാറുണ്ടാക്കാന് ശ്രമിക്കുന്നത്'- ഐഷ സുല്‍ത്താന പറഞ്ഞു.
ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന് പുറംലോകത്തോട് പറഞ്ഞതുകൊണ്ട് രാജ്യദ്രോഹിയായ ആളാണ് താനെന്നും ഐഷ കൂട്ടിച്ചേര്‍ത്തു.