'കുടുംബം എന്താണെന്ന് ബിജെപിക്കും ആര്‍എസ്എസ്സിനും മനസ്സിലാകില്ല'; രാഹുല്‍ വയനാട്ടില്‍

വയനാട്: 100 തവണ അയോഗ്യനാക്കപ്പെട്ടാലും വയനാടുമായുള്ള ബന്ധം നാൾക്കുനാൾ ശക്തിപ്പെടുമെന്ന് രാഹുൽ ഗാന്ധി എംപി. 'പ്രതിസന്ധി കാലത്ത് ഒരുമിച്ച് നിന്ന കുടുംബമാണ് വയനാട്. നിങ്ങളെനിക്ക് സ്നേഹം തന്ന് എന്നെ സംരക്ഷിച്ചു. ഇന്ന് ഞാന്‍ സ്വന്തം കുടുംബത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ്'. എംപി സ്ഥാനത്ത് തിരിച്ചെത്തിയ ശേഷം മണ്ഡലത്തിൽ സന്ദർശനത്തിന് എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. 

കുടുംബം എന്താണെന്ന് ബിജെപിക്കും ആര്‍എസ്എസ്സിനും മനസ്സിലാകില്ല. ഇന്ത്യയെന്ന കുടുംബത്തിന്‍റെ അടിത്തറയിളക്കുന്ന തിരക്കിലാണവര്‍. അതിപ്പോള്‍ മണിപ്പൂര്‍ പിന്നിട്ട് ഹരിയാനയിലേക്ക് കടന്നിരിക്കുകയാണ്. മണിപ്പൂരില്‍ കണ്ടതുപോലുള്ള ഒരു ദുരനുഭവം ജീവിതത്തില്‍ വേറെയെങ്ങും ഞാന്‍ കണ്ടിട്ടില്ല. പല കലാപബാധിത പ്രദേശങ്ങളിലും ഞാൻ പോയിട്ടുണ്ട്. പക്ഷെ മണിപ്പൂരിൽ കണ്ട ഭീകരത ഒരിടത്തും കണ്ടിട്ടില്ല. എങ്ങും ചോരയായിരുന്നു. പീഡനത്തിന് ഇരകളായ സ്ത്രീകളുടെ തേങ്ങലുകളായിരുന്നു. പ്രധാനമന്ത്രി 2 മണിക്കൂർ 13 മിനിറ്റ് പാർലമെന്റിൽ സംസാരിച്ചു. അതിൽ 2 മിനുട്ട് മാത്രമാണ് മണിപ്പൂരിനെ കുറിച്ചു പറഞ്ഞത്. അത്രയ്ക്കുണ്ട് അവരുടെ ആത്മാര്‍ത്ഥത'-  രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അയോഗ്യത മാറി എംപി സ്ഥാനം തിരിച്ചു കിട്ടിയ ശേഷം ആദ്യമായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയതാണ്. കെപിസിസിയുടെ നേതൃത്വത്തില്‍ വലിയ സ്വീകരണമാണ് രാഹുലിന് ഒരുക്കിയത്. കല്പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഒരുക്കിയ പരിപാടിയിലാണ് അദ്ദേഹം ആദ്യം സംസാരിച്ചത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More