ബംഗളുരു: ബ്രിട്ടീഷുകാരെ ആട്ടിയോടിച്ചതുപോലെ ബിജെപിയെയും രാജ്യത്തിന് പുറത്താക്കണമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാര്‍. വരുന്ന തെരഞ്ഞെടുപ്പുകളില്‍ രാജ്യത്തെ ബിജെപി മുക്തമാക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് ഡികെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ക്വിറ്റ് ഇന്ത്യാ ദിനാചരണത്തിന്റെ ഭാഗമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നമ്മള് അന്ന് ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടി. ഇന്ന് കേന്ദ്രത്തിലെ വര്‍ഗീയ-സ്വേഛാധിപത്യ സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ പോരാടേണ്ടതുണ്ട്. ഇന്ത്യയെ കോണ്‍ഗ്രസ് മുക്തമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ രാജ്യത്തെ ബിജെപി മുക്ത ഇന്ത്യയാക്കണം. അതിനായി നാം പോരാടേണ്ടതുണ്ട്'- ഡികെ ശിവകുമാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തി ബലാത്സംഗം ചെയ്ത സംഭവത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. 'ഒരുവശത്ത് ബിജെപി ബേട്ടി ബച്ചാവോ എന്ന് പറയുന്നു. മറുവശത്ത് ഇതേ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ നിരന്തരം ആക്രമിക്കപ്പെടുന്നു. നാണംകെട്ട സംഭവമാണത്. പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുംവരെ ഞങ്ങള്‍ പോരാട്ടം തുടരും'- ഡി കെ ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.